Friday, 21 November 2025

ബിനു പുളിക്കക്കണ്ടവും, മകളും, സഹോദരനും പാലാ നഗരസഭയിൽ സ്ഥാനാർത്ഥികൾ

SHARE


 കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാല നഗരസഭയിലേക്ക് മത്സരിക്കാൻ ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥികൾ. കഴിഞ്ഞ തവണ നഗരസഭ ചെയർമാൻ സ്ഥാനം നൽകാത്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച സിപിഎമ്മിന്‍റെ കോട്ടയം പാല കൗൺസിലര്‍ ബിനു പുളിക്കക്കണ്ടവും, സഹോദരനും മകളുമാണ് ഇത്തവണ മൂന്ന് വാര്‍ഡുകളിലായി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. ബിനുവും സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകൾ ദിയ ബിനു എന്നിവരാണ് സ്ഥാനാർത്ഥികൾ. സ്വതന്ത്ര കൂട്ടായ്മ എന്ന പേരിലാണ് ഇവർ മൂന്ന് പേരും മത്സരിക്കുന്നത്.


പതിമൂന്നാം വാർഡായ മുരിക്കുംപുഴയിലാണ് ബിജു മത്സരിക്കുന്നത്. ബിനു പുളിക്കകണ്ടം 14-ാം വാർഡിലും, മകൾ ദിയ പതിനഞ്ചാം വാർഡിലും മത്സരിക്കും. നേരത്തെ പതിനഞ്ചാം വാർഡിലായിരുന്നു ബിനു. തനിക്ക് സുപരിചിതമായ വാർഡും ആളുകളുമാണ് ഇവിടെയുള്ളത്. അച്ഛനിൽ അർപ്പിച്ച വിശ്വാസം തനിക്കും ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ദിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലയിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ഏക സ്ഥാനാർത്ഥി ബിനുവായിരുന്നു. ആകെ പോൾ ചെയ്തതിന്റെ 90 ശതമാനം വോട്ടും നേടിയായിരുന്നു ബിനുവിന്റെ വിജയം.

എന്നാൽ പിന്നീട് കേരള കോൺഗ്രസ് എമ്മുമായുണ്ടായ പ്രശ്നങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കി. നഗരസഭ ചെയർമാൻ സ്ഥാനം നൽകാത്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച ബിനു കേരള കോൺഗ്രസുമായും നിരന്തരം ഉടക്കി. തുടർന്ന് സിപിഎം ബിനുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടാകാതെ വന്നതോടെയാണ് ബിനു സ്വതന്ത്രനായി മൽസരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.