തിരുവനന്തപുരം: വീട്ടുജോലിക്ക് നിന്ന സ്ഥലങ്ങളിൽ നിന്നും ആഭരണങ്ങൾ കവർച്ച നടത്തിയ യുവതി അറസ്റ്റിൽ. കരമന ഇലങ്കം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്മി(36)യെ ആണ് പൊലീസ് പിടികൂടിയത്. വീട്ടുടമയുടെ തന്ത്രപരമായ ഇടപെടലിലാണ് ഇവരെ കുടുക്കാനായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മറ്റൊരു വീട്ടിൽ നടത്തിയ മോഷണവും ഇവർ സമ്മതിച്ചു. രണ്ട് കേസിലും എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്ന് കരമന എസ്.ഐ ശ്രീജിത്ത് പറഞ്ഞു. ഈ മാസം പതിനൊന്നിയിരുന്നു സംഭവം. കരമന സഹകരണ ബാങ്കിനു സമീപം ഇലങ്കം റോഡിൽ അഭിഭാഷക ദമ്പതിമാരായ രാഹുൽ കൃഷ്ണന്‍റെയും ഇന്ദുകലയുടെയും വീട്ടിൽ നിന്നു സ്വർണമോതിരം കാണാതായപ്പോഴാണ് സംശയം തോന്നിയത്. അലമാരകൾ പരിശോധിച്ചപ്പോൾ അഞ്ചുപവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസിലായി.
വിവരം വീട്ടിൽ ജോലിക്കുണ്ടായിരുന്ന ലക്ഷ്‌മിയോടും പറഞ്ഞെങ്കിലും ഭാവഭേദമൊന്നുമില്ലാതെ പെരുമാറിയതോടെ ഒരു മുൻ കരുതലിനായി മുറികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കണ്ടാൽ പെട്ടന്ന് മനസിലാകാത്ത രീതിയിലുള്ള ക്യാമറ രാഹുലിൻ്റെ മൊബൈൽഫോണിലേക്കും വൈഫൈ വഴി ബന്ധിപ്പിച്ചു.ക്യാമറകൾ സ്ഥാപിച്ച വിവരം ലക്ഷ്മി അറിഞ്ഞിരുന്നില്ല. പതിന്നാലിന് പതിവുപോലെ ദമ്പതിമാർ ജോലിക്കുപോയി. വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രം. ഇടയ്ക്ക് മൊബൈൽ പരിശോധിക്കുന്നതിനിടെ ലക്ഷ്മി മുറിക്കുള്ളിൽ കയറി അലമാര തുറന്ന് സ്വർണം മോഷ്ടിക്കുന്നത് രാഹുൽകൃഷ്ണൻ ലൈവായി കണ്ടു. പിന്നാലെ ഉടൻ തന്നെ വീട്ടിൽ തിരിച്ചെത്തി ചോദിച്ചപ്പോഴും പ്രതി കുറ്റം നിഷേധിച്ചു. ഒടുവിൽ ദൃശ്യങ്ങൾ കാട്ടിക്കൊടുത്തപ്പോൾ മോഷണം നടത്തിയത് സമ്മതിക്കുകയായിരുന്നു. എന്നാൽ, ആദ്യത്തെ മോഷണം നടത്തിയത് താനല്ലെന്ന നിലപാടിലായിരുന്നു ഇവർ.ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.