Saturday, 15 November 2025

വയനാട് ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു, കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം

SHARE
 

കല്‍പ്പറ്റ: കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കെഎസ്ഇബി ലൈൻ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെയാണ് അപകടം ഉണ്ടായത്. പനമരം സ്വദേശി രമേശാണ് മരിച്ചത്. രമേശ് കയറിയ മരത്തിന്‍റെ പോസ്റ്റ് ഒടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. പിന്നാലെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലാണ് സംഭവം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.