കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്. ഷാമ്പൂ സാഷേകളുടെ വില്‍പ്പനയും ഉപയോഗവും ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പമ്പാനദിയില്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്ന സാഹചര്യത്തിലാണ് നടപടി. വിലക്ക് കര്‍ശനമായി നടപ്പാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം ബെഞ്ചിന്റെ കര്‍ശന നിര്‍ദ്ദേശം.
പമ്പയിലും സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിനും വിലക്കുണ്ട്. ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതിക്ക് വിനാശകരമെന്ന് വിലയിരുത്തിയാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. മണ്ഡല - മകരവിളക്ക് സീസണ്‍ 15ന് ആരംഭിക്കാനിരിക്കെയാണ് വിലക്ക്.
ഖരമാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ കര്‍ശന പരിശോധന നടത്തണമെന്നാണ് എരുമേലി ഗ്രാമപഞ്ചായത്തിന് നല്‍കിയ നിര്‍ദ്ദേശം. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.