കൊച്ചി: ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന് തന്റെ പുത്തൻ സ്കൂട്ടർ നഷ്ടമായി. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ തക്കത്തിന് യുവാവിന്‍റെ സ്കൂട്ടറുമായി കാമുകി കടന്നുകളയുകയായിരുന്നു. മൂന്ന് മാസം മുമ്പ് കൊച്ചിയിലാണ് സംഭവം നടന്നത്. പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഒരുമാസത്തെ ഓൺലൈൻ പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയതായിരുന്നു 24കാരനായ കൈപ്പട്ടൂർ സ്വദേശി. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറിലാണ് എത്തിയത്. ഇരുവരും നേരിട്ടോ ഫോട്ടോയിലോ കണ്ടിരുന്നില്ല.
വാട്സ് ആപ്പിൽ നമ്പർ മാറി അയച്ച സന്ദേശത്തിൽ നിന്നാണ് ബന്ധത്തിന്റെ തുടക്കം. ഒടുവിൽ നേരിൽ കാണാന്ഡ ഇരുവരും തീരുമാനിച്ചു. കൊച്ചിയിലെ മാളില്‍ വെച്ച് കാണാമെന്ന് തീരുമാനിച്ചു. ഇത് പ്രകാരം വെള്ളിയാഴ്ച ഇരുവരും മാളിലെത്തി. കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് തിരിച്ചറിഞ്ഞെങ്കിലും ഒരേ പ്രായമാണെന്ന് യുവതി വിശ്വസിപ്പിച്ചു. പിന്നീട് മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി ബിരിയാണിയും ജ്യൂസും വാങ്ങി. യുവാവാണ് ബിൽ തുക നൽകിയത്. യുവാവ് കൈകഴുകാന്‍ പോയ സമയം സ്കൂട്ടറിന്‍റെ താക്കോലെടുത്ത് മുങ്ങിയ യുവതി സ്കൂട്ടറുമായി സ്ഥലം വിട്ടു.
കൈകഴുതി തിരിച്ചെത്തി കാമുകിയെ തിരഞ്ഞെങ്കിലും കണ്ടില്ല. സ്കൂട്ടറിന്റെ താക്കോലും കാണാതായതോടെ സംശയമായി. സ്കൂട്ടർ പാർക്ക് ചെയ്ത സ്ഥലത്ത് നോക്കിയപ്പോൾ സ്കൂട്ടറും അപ്രത്യക്ഷമായിരുന്നു. ഒടുവിൽ ബസിലാണ് യുവാവ് വീട്ടിലെത്തിയത്. സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. അന്വേഷണത്തില്‍ യുവതി സ്കൂട്ടറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.