തിരുവനന്തപുരം • ഭക്ഷണം തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും വീഴ്ച കണ്ടാൽ ആരോഗ്യ പ്രവർത്തകർ സ്‌ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ ഡയറക്ടറുടെ ഉത്തരവ്.
അനുവദനീയമല്ലാത്ത രാസവ സ്തുക്കളുടെ സാന്നിധ്യം, കൈകാര്യം ചെയ്യുന്നവരുടെ വ്യത്തിയില്ലായ്‌മ, മെഡിക്കൽ സർട്ടി : ഫിക്കറ്റോ സ്‌ഥാപന ലൈസൻ സോ ഇല്ലാതിരിക്കുക എന്നീ സാഹചര്യങ്ങളിലാണ് നടപടി എടു ക്കേണ്ടത്
സാംപിൾ പരിശോധിക്കേണ്ടി ണറേറ്റിലെ ഉദ്യോഗസ്ഥരുടെ സേവനം തേടാം. സാംപിൾ വന്നാൽ ഭക്ഷ്യസുരക്ഷാ കമ്മിഷ ശേഖരിക്കും മുൻപ് ഭക്ഷണസാ ധനങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചാൽ സ്‌ഥാപന ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാം. പൊതു ജനാരോഗ്യ പ്രശ്നങ്ങളുണ്ടാകാ തെ സൂക്ഷിക്കേണ്ട സാഹചര്യമു ണ്ടായാൽ പഴകിയ ഭക്ഷണപ ദാർഥങ്ങൾ നശിപ്പിക്കാം
പിടിച്ചെടുക്കുന്ന ഭക്ഷണം പ്രദർശിപ്പിക്കരുത്
പിടിച്ചെടുക്കുന്ന ഭക്ഷണ-പാനീയങ്ങൾ പ്രദർശിപ്പിക്കാനോ : മാധ്യമങ്ങളിലൂടെ അകാരണമായി പ്രചരിപ്പിക്കാനോ പാടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഉത്തരവിട്ടു. മോശം ഭക്ഷണമാണു കേരളത്തിൽ ലഭിക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കുന്നതു വിനോദസഞ്ചാരമേഖലയെ ഉൾപ്പെടെ ദോഷകരമായി ബാധിക്കുമെന്നു ഹോട്ടൽ ഉടമകളുടെ പരാതിയെ തുടർന്ന് ഭക്ഷണ ഉൽപാദന വിതരണ മേഖലയുടെ സംഘടനയായ KHRA വകുപ്പ് മന്ത്രിമാർക്കും വിവിധ ഡിപ്പാർട്ട്മെന്റ്കൾക്കും പരാതികൾ അയച്ചിരുന്നു. സംഘടനയുടെ ശക്തമായ നിലപാടിൽ ബന്ധപ്പെട്ട വകുപ്പുകൾ അയവ് വരുത്തി എന്ന് വേണം മനസ്സിലാക്കാൻ.
കടകളിലെ പരിശോധന തുടരണമെന്ന് തന്നെയാണ് അസോസിയേഷനും ആവശ്യപ്പെടുന്നത്, എന്നാൽ പരിശോധന പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെ ആയിരിക്കണമെന്ന് മാത്രം. അശാസ്ത്രീയമായ പരിശോധനകൾക്കെതിരെയാണ് സംഘടന പലപ്പോഴും പരാതികൾ നൽകിയിരിക്കുന്നത്. ഇത് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളെയും മന്ത്രിമാരെയും രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpeg)



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.