Tuesday, 25 November 2025

തൃശൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍; കൊല സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍

SHARE
 

തൃശൂര്‍: മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും കാമുകനും പിടിയില്‍. മകള്‍ സന്ധ്യ (45), കാമുകന്‍ നിതിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുണ്ടൂര്‍ സ്വദേശിനി തങ്കമണി (75) കൊല്ലപ്പെട്ടത്.

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇരുവരും തങ്കമണിയെ കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാവിലെ കൊല്ലുകയും രാത്രി മൃതദേഹം പറമ്പിലിടുകയുമായിരുന്നു. തങ്കമണി തലയിടിച്ച് വീണതെന്നായിരുന്നു സന്ധ്യ ആദ്യം പറഞ്ഞത്.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഭര്‍ത്താവും ഒരു മകനുമുണ്ട്. അവിവാഹിതനായ നിതിന്‍ അയല്‍വാസിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.