Thursday, 27 November 2025

കായിക മേളയിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; രണ്ട് കുട്ടികളെ കൂടി കണ്ടെത്തി

SHARE

 




സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് കുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം തിരുനാവായ നാവാമുകന്ദ സ്കൂളിലെ രണ്ട് കുട്ടികളെയാണ് പ്രായതട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വീണ്ടും പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനാൽ കായിക മേളയിൽ നിന്ന് സ്കൂളിലെ വിലക്കാൻ സാധ്യത.


സ്കൂൾ ഓളിമ്പിക്സിൽ വിജയിച്ച കുട്ടികൾക്ക് ദേശീയ മീറ്റിൽ പങ്കെടുക്കാൻ കഴിയും. ഇതിനായി സംസ്ഥന മീറ്റിൽ വിജയിച്ചവരുടെ ആദാർ വിവരങ്ങൾ ദേശീയ പോർട്ടലിൽ അപ്ലോഡ് ചെയ്തപ്പോഴാണ് വീണ്ടും പ്രായത്തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ ആദാർ ഉപയോഗിച്ചായിരുന്നു തിരുനാവായ നാവാ മുകുന്ദ സ്കൂളിലെ സബ് ജൂനിയർ വിഭാഗത്തിൽ മെഡൽ നേടിയ രണ്ടു വിദ്യാർത്ഥികളും സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മത്സരിച്ച് വിജയിച്ചത്. ഇതോടെ ദേശീയ മീറ്റ് ടീമിൽ നിന്നും ഇരുവരെയും ഒഴിവാക്കി.


രണ്ട് കുട്ടികളും സ്കൂൾ മീറ്റിന് മുന്നോടിയായ ഉത്തർപ്രദേശിൽ നിന്ന് സ്കൂളിൽ അഡ്മിഷൻ നേടിയതാണെന്നും കണ്ടെത്തി. പ്രായത്തട്ടിപ്പിന് കൂട്ടുനിന്ന നാവാ മുകുന്ദ സ്കൂളിനെ കായിക മേളയിൽ നിന്ന് വിലക്കാനാണ് ആലോചന. നേരത്തെ നാവാമുകുന്ദ സ്കൂളിലെ ഒരു വിദ്യാർത്ഥിയെയും പുല്ലൂരാംപാറ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയെയും പ്രായത്തട്ടിപ്പ് വിവാദത്തിൽ വിലക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.