ന്യൂഡല്‍ഹി: ട്രെയിനിലെ എ സി കോച്ചില്‍ വെച്ച് കെറ്റിലില്‍ മാഗിയുണ്ടാക്കുന്ന യാത്രക്കാരിയുടെ വീഡിയോ വൈറലായതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വെ. യാത്രയ്ക്കിടെ സ്ത്രീ മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റില്‍ കെറ്റില്‍ കണക്ട് ചെയ്ത് മാഗി പാചകം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ട്രെയിനുകള്‍ക്കുള്ളില്‍ ഇലക്ട്രോണിക് കെറ്റില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത് സുരക്ഷിതമല്ലെന്നും ഇന്ത്യന്‍ റെയില്‍വെ എക്‌സില്‍ കുറിച്ചു. പ്രവൃത്തി നിയമവിരുദ്ധമാണെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റെയില്‍വെ വ്യക്തമാക്കി. സംഭവം തീപിടിത്തത്തിന് കാരണമാവുകയും മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യും. വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോര്‍ട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാം. അത്തരം അപകടകരമായ പ്രവണതകളില്‍ നിന്ന് യാത്രക്കാര്‍ വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തിലെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും റെയില്‍വെ വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.