ബലൂചിസ്ഥാന്‍: പാകിസ്താന്‍ സുരക്ഷാ സേനയുടെ ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് വിധേയയായ യുവതി മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചതായി റിപ്പോര്‍ട്ട്. പന്‍ജ്ഗുരില്‍ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നാസിയ ഷാഫിയെന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരു സ്ത്രീകളെയും സുരക്ഷാ സേന നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോകുകയും ഗുരുതരമായ സ്ഥിതിയില്‍ ഉപേക്ഷിക്കുകയും ചെയ്തതായി സമീപവാസികള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ നാസിയ ഷാഫി മരിക്കുകയും ചെയ്തു.
പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. സംഭവം മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ ലംഘനമാണെന്ന് ബലൂചിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയായ സമ്മി ഡീന്‍ ബലൂച് എക്‌സില്‍ കുറിച്ചു. വിഷയത്തില്‍ ആഗോള മനുഷ്യാവകാശ സംഘടനകളും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനകളും മൗനം വെടിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം ബലൂചിസ്ഥാനില്‍ സംഘര്‍ഷം രൂക്ഷമാകുകയായണ്. ബുധനാഴ്ച നടന്ന ഡ്രോണാക്രമണത്തില്‍ കുറഞ്ഞത് ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് പാക് സൈന്യം പറഞ്ഞത്. എന്നാല്‍ നിരായുധരായ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.