Wednesday, 12 November 2025

ഡാഷ്‌ബോര്‍ഡ് നിറയെ സ്‌ക്രീനുകള്‍, ചില്ലില്‍ തീര്‍ത്ത റൂഫ്; ഫീച്ചര്‍ റിച്ചാണ് ടാറ്റ സിയേറ എസ്‌യുവി

SHARE
 

സിയേറ എന്ന ഐതിഹാസിക എസ്‌യുവിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളെല്ലാം ടാറ്റ മോട്ടോഴ്‌സ് പൂര്‍ത്തിയാക്കി കഴിഞ്ഞു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള സിയേറയുടെ മടങ്ങി വരവാണ് നവംബര്‍ 25-ന് സംഭവിക്കുന്നത്. 2003-ല്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിച്ച യഥാര്‍ഥ സിയേറയുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങുന്ന ഈ വാഹനത്തിന്റെ അകത്തളത്തില്‍ സമാനകതളില്ലാത്ത ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ ടീസര്‍ വീഡിയോ നല്‍കുന്ന വിവരം

മൂന്ന് സ്‌ക്രീനുകള്‍ നിരനിരയായി നല്‍കിയിട്ടുള്ള ഡാഷ്‌ബോര്‍ഡാണ് ഈ വാഹനത്തില്‍ ഏറ്റവും ശ്രദ്ധേയം. ആദ്യമായാണ് ഒരു ടാറ്റയുടെ വാഹനത്തില്‍ മൂന്ന് സ്‌ക്രീനുകള്‍ നല്‍കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പാസഞ്ചര്‍ സ്‌ക്രീന്‍ എന്നിങ്ങനെയാണ് മൂന്ന് സ്‌ക്രീനുകള്‍. ഇല്ലുമിനേറ്റ് ചെയ്യുന്ന ടാറ്റ ലോഗോ നല്‍കിയിട്ടുള്ള സ്റ്റിയറിങ് വീല്‍, ടച്ച് സ്‌ക്രീന്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് സെലക്ടര്‍ തുടങ്ങിയവയും ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.