Saturday, 15 November 2025

മദ്യപിച്ച് ലക്കുകെട്ട വാച്ച്മാന്‍ കിടന്നുറങ്ങിയത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഴിക്കാനുള്ള ചോറിൽ കാല് വെച്ച്

SHARE
 

വീടുകളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത്. ഇവർ ഡ്യൂട്ടിക്കിടയിൽ ഉറങ്ങുന്നത് വലിയ ഉത്തരവാദിത്വ ലംഘനമായാണ് കണക്കാക്കുന്നത്. തെലങ്കാനയിൽ പ്രവർത്തിക്കുന്ന കോളേജിലെ ഒരു വാച്ചമാന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. തെലങ്കാനയിലെ ഇസ്മായിൽഖാൻ പേട്ടയിൽ സ്ഥിതി ചെയ്യുന്ന ഒരു പോളിടെക്‌നിക്ക് കോളേജിലെ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ വിദ്യാർഥികൾക്കായി തയ്യാറാക്കി വെച്ച ചോറ് നിറച്ച പാത്രത്തിനുള്ളിൽ കാല് വെച്ച് ഉറങ്ങുന്ന വാച്ച്മാന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദ്യാർഥികൾ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുമായിരുന്നു. വളരെ വേഗമാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തുടർന്ന് വിഷയത്തിൽ കോളേജ് അധികാരികൾ വേഗത്തിൽ ഇടപെടുകയും വാച്ച്മാനെതിരെ നടപടി എടുക്കുകയുമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.