Tuesday, 16 December 2025

കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം

SHARE


 ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഗ്യാരി ഗ്രീനിനും ബീ ട്രേസിയുടേയും മകനായി ജനിക്കുന്നതിന് മുൻപ് തന്നെ അവന്റെ ആയുസ് നിര്‍ണയിക്കപ്പെട്ടിരുന്നു. പരമാവധി 12 വയസെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രവചനം. വില്ലനായത് ഗുരുതരമായ വ്യക്കരോഗമായിരുന്നു. അവനെയോര്‍ത്ത് ഗ്യാരിയും ബീയും ദുഖിക്കാത്ത ദിനങ്ങളുണ്ടായിരുന്നില്ല. പക്ഷേ, തന്റെ ശരീരത്തിന്റെ പരിമിധികളേയും വെല്ലുവിളികളേയും മറികടന്ന് അവൻ ക്രിക്കറ്റ് ബാറ്റും ബോളുമെടുത്തു. 12 വ‍ര്‍ഷങ്ങള്‍ താണ്ടി, ഇന്ന് പ്രായം 26 വയസ്, ഓസ്ട്രേലിയയുടെ ഓള്‍ ഫോര്‍മാറ്റ് പ്ലെയർ. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ വിദേശതാരം. കാമറൂണ്‍ ഡൊണാള്‍ഡ് ഗ്രീൻ എന്ന കാമറൂണ്‍ ഗ്രീൻഐപിഎല്‍ മിനിതാരലേലത്തിലേക്ക്. ഒന്നാം സെറ്റിലെ അഞ്ചാം താരമായി ഗ്രീനിന്റെ പേരുയര്‍ത്തി മല്ലിക സാഗര്‍. പ്രതികരണങ്ങളൊന്നുമുണ്ടാകാതെ ആദ്യ നിമിഷങ്ങള്‍. മുംബൈ ഇന്ത്യൻസ് തുടങ്ങി വെച്ചു, രാജസ്ഥാൻ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായിരുന്നു രംഗത്ത്. 14 കോടിയോട് അടുത്തപ്പോള്‍ രാജസ്ഥാന്റെ പിന്മാറ്റവും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എൻട്രിയും. ഗ്രീനിനായി ഒരു ഇഞ്ചുപോലും പിന്നോട്ട് പോകാൻ കൊല്‍ക്കത്ത തയാറായിരുന്നില്ല, തുക 23 കോടി കടന്നപ്പോള്‍ തുടരാൻ ചെന്നൈ ഒന്നുമടിച്ചു, പക്ഷേ ആലോചനകള്‍ക്ക് ശേഷം ബിഡ് ഉയര്‍ത്തി.


തുക 25 കോടി താണ്ടിയിരിക്കുന്നു, കൊല്‍ക്കത്ത ഒരു ചുവടുകൂടി മുന്നോട്ട് വെച്ച് 25.20 കോടിയാക്കി. നിമിഷങ്ങള്‍ക്കൊടുവില്‍ രണ്ട് തീരുമാനമുണ്ടായി, ചെന്നൈ ഗ്രീനെന്ന മോഹം ഉപേക്ഷിച്ചു. പിന്നാലെ മല്ലികയുടെ പ്രഖ്യാപനമുണ്ടായി, Cameron Green to the Kolkata Knight Riders at 25 Crores and 20 Lakhs. ഐപിഎല്ലിന്റെ ചരിത്രത്തില്‍ മറ്റൊരു വിദേശതാരത്തിനും ലഭിക്കാത്ത തുക. 2024ല്‍ 24.75 കോടി രൂപ ലഭിച്ച മിച്ചല്‍ സ്റ്റാർക്കായിരുന്നു ഗ്രീനിന് മുൻപ് ഏറ്റവും മൂല്യമേറിയ വിദേശതാരം. അന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു പണമെറിഞ്ഞത്.


.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.