Tuesday, 16 December 2025

സ്ഥാനാർത്ഥികളുടെ മരണം; വിഴിഞ്ഞം അടക്കം തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ ജനുവരി 13ന് വോട്ടെടുപ്പ്

SHARE
 

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ ജനുവരി 13ന് വോട്ടെടുപ്പ് നടക്കും. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡിലും എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിലും ജനുവരി 13ന് തന്നെയാണ് വോട്ടെടുപ്പ്. ജനുവരി 14നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. ഡിസംബർ 24വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസിൻ്റെ നിര്യാണത്തെ തുടർന്നാണ് വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വാഹനാപടകത്തിലായിരുന്നു ജസ്റ്റിൻ മരിച്ചത്. നിലവിൽ എൽഡിഎഫിൻ്റെ സിറ്റിം​ഗ് സീറ്റായ വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് ഫലം ആർക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത് തിരുവനന്തപുരം ന​ഗരസഭയെ സംബന്ധിച്ച് നിർണ്ണായകമാണ്. നിലവിൽ 50 സീറ്റുകളുമായി ബിജെപിയാണ് ഒറ്റകക്ഷി. ഇടതുമുന്നണി യുഡിഎഫ്-19 സ്വതന്ത്രർ 2 എന്നിങ്ങനെയാണ് തിരുവന്തപുരം കോർപ്പറേഷനിലെ കക്ഷിനില.

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാ‍ർ‍ഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വട്ടത്ത് ഹസീന ഡിസംബർ ഏഴിന് രാത്രിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ യുഡിഎഫ് സമ​ഗ്രാധിപത്യം നേടിയ മൂത്തേടം പഞ്ചായത്തിൽ പായിമ്പാടം വാർഡിലെ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമല്ല.

തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എസ് ബാബു അന്തരിച്ചത്. ​ഹൃദയാഘാതത്തെ തുടർ‌ന്നായിരുന്നു അന്ത്യം. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ പാമ്പാക്കുട പഞ്ചായത്തിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു അതിനാൽ തന്നെ ഓണക്കൂർ വാർഡിലെ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.