ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകൾ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (പിഎംഎംഎൽ) നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. ഈ വിഷയത്തിൽ മാപ്പ് പറയണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് മറുപടിയായിട്ടായിരുന്നു പിഎംഎംഎല്ലിൻ്റെ പ്രതികരണം. എക്സ് പോസ്റ്റിലൂടെയായിരുന്നു സാംസ്കാരിക മന്ത്രാലയം പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ നിരാകരിക്കുകയും വിവാദം സ്വകാര്യ കുടുംബ കത്തിടപാടുകളുമായി ബന്ധപ്പെട്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തത്.
സോണിയ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നെഹ്റുവിൻ്റെ കത്തുകൾ കൈമാറിയിരുന്നുവെന്നും എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 'ജവഹർലാൽ നെഹ്‌റുവിന്റെ എല്ലാ സ്വകാര്യ കുടുംബ കത്തുകളും കുറിപ്പുകളും തിരികെ എടുക്കാൻ അനുവദിക്കണമെന്ന് സോണിയ ഗാന്ധിയുടെ പ്രതിനിധിയായ എം വി രാജൻ 2008 ഏപ്രിൽ 29-ന് അയച്ച ഒരു കത്തിൽ അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥനയെത്തുടർന്ന്, 'നെഹ്‌റുവിന്റെ സ്വകാര്യ പേപ്പറുകളുടെ 51 കാർട്ടണുകൾ 2008-ൽ സോണിയ ഗാന്ധിക്ക് കൈമാറി' എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
ഇവ കൈമാറുന്നതിനായി 2025 ജനുവരി 28 നും 2025 ജൂലൈ 3 നും അയച്ച കത്തുകൾ ഉൾപ്പെടെ ഈ രേഖകൾ തിരികെ നൽകുന്നതിനായി പിഎംഎംഎൽ സോണിയ ഗാന്ധിയുടെ ഓഫീസുമായി തുടർച്ചയായ കത്തിടപാടുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.