Friday, 19 December 2025

25 നും 50 നും ഇടയില്‍ പ്രായമുള്ള, ശരീരം പെട്ടെന്ന് വണ്ണംവച്ചിട്ടുള്ള ആളുകളാണോ നിങ്ങള്‍?

SHARE

 

25 നും 50 നും ഇടയില്‍ പ്രായമുള്ള ശരീരം പെട്ടെന്ന് വണ്ണംവച്ചിട്ടുള്ള ആളുകളാണോ നിങ്ങള്‍? വയറിന് ചുറ്റും, കഴുത്തിന് പിറകില്‍, മുഖം എന്നീ ഭാഗങ്ങളില്‍. എങ്കില്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് കുഷിംഗ് സിന്‍ഡ്രോം ബാധിച്ചിരിക്കാം. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കാലാനുസൃതമായി വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് ഇത്. രക്തസമ്മര്‍ദ്ദം, ഉപാപചയ നിരക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, സമ്മര്‍ദ്ദം നിയന്ത്രിക്കല്‍ എന്നിവ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍ ആണ് കോര്‍ട്ടിസോള്‍. ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കാലാനുസൃതമായി വര്‍ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സങ്കീര്‍ണതകളുടെ ഫലമാണ് ശരീരത്തിനുണ്ടാകുന്ന പലതരം മാറ്റങ്ങള്‍. ഈ അവസ്ഥയ്ക്ക് സങ്കീര്‍ണതകള്‍ ഉള്ളതുകൊണ്ടുതന്നെ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ ലഭ്യമാണ്.
കുഷിംഗ് സിന്‍ഡ്രോം, 'ഹൈപ്പര്‍കോര്‍ട്ടിസോളിസം' എന്നും അറിയപ്പെടുന്നു. അമിതമായ കോര്‍ട്ടിസോളിന്റെ അളവ് ദീര്‍ഘകാലമായി ശരീരത്തില്‍ എക്‌സ്‌പോഷര്‍ ചെയ്യുന്നതിലൂടെ ഒരു കൂട്ടം ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങും. പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ നിന്നും തലച്ചോറില്‍ സ്ഥിതി ചെയ്യുന്ന ഹൈപ്പോതലാമസില്‍ നിന്നും അയയ്ക്കുന്ന നിര്‍ദ്ദേശങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന അഡ്രീനല്‍ ഗ്രന്ഥികളാണ് കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നത്. ഹോര്‍മോണുകളുടെ ശരിയായ സന്തുലിതാവസ്ഥയ്ക്കായി ഇവയെല്ലാം സംയോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തനത്തിലെ ഏത് തടസ്സവും കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിക്കാന്‍ കാരണമാകാം.

എന്‍ഡോജെനസ് കുഷിംഗ് സിന്‍ഡ്രോം, എക്‌സോജനസ് കുഷിംഗ് സിന്‍ഡ്രോം എന്നിങ്ങനെ കുഷിംഗ് സിന്‍ഡ്രോം രണ്ട് രൂപത്തിലാണ് ഉള്ളത്. എന്‍ഡോജെനസ് കുഷിംഗ് സിന്‍ഡ്രോം ശരീരം സ്വയം അധിക അളവില്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നു. എന്നാല്‍ പ്രെഡ്‌നിസോണ്‍ പോലുള്ള കോര്‍ട്ടികോസ്റ്റീറോയിഡുകളുടെ ദീര്‍ഘകാല ഉപയോഗം പോലുള്ള ബാഹ്യ സ്രോതസ്സുകളുടെ ഫലമായാണ് എക്‌സോജനസ് കുഷിംഗ് സിന്‍ഡ്രോം ഉണ്ടാകുന്നത്.
കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായത്തിലുള്ള ആളുകളേയും ഇത് ബാധിച്ചേക്കാം. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് 25 നും 50 നും ഇടയില്‍ പ്രായമുള്ളവരെയാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നതും. സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിച്ചിട്ടുള്ള ആളുകള്‍, ആസ്ത്മ, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ മൂലമുണ്ടാകുന്ന അവസ്ഥകള്‍ ഉള്ളവര്‍ എന്നിവരില്‍ കുഷിംഗ് സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രതിവര്‍ഷം ഒരു ദശലക്ഷം പേര്‍ക്ക് ഇത് സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബഹുഭൂരിപക്ഷം കേസുകളിലും ഈ അവസ്ഥ പാരമ്പര്യമായി ലഭിക്കുന്നില്ല, മറിച്ച് സ്വയമേവ പ്രത്യക്ഷപ്പെടുന്നതാണ്.
കുഷിംഗ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍
പെട്ടെന്ന് ശരീരഭാരം കൂടുന്നു. പ്രത്യേകിച്ച് മുഖം, വയറ്, കഴുത്തിന്റെ പിന്‍ഭാഗം എന്നിവിടങ്ങളില്‍ വീര്‍ത്ത് ചുവന്ന്, വൃത്താകൃതിയിലുള്ള മുഖം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ്.
പ്രമേഹത്തിലേക്ക് നയിച്ചേക്കാം.
പേശികളുടെ ബലഹീനതയും കൈകളുടെയും കാലുകളുടെയും ബലഹീനതയും ശരീരത്തില്‍ ഉണ്ടാകുന്ന ചതവുകളും.
മുറിവ് ഉണങ്ങാനുളള കാലതാമസം. പര്‍പ്പിള്‍ നിറത്തിലുള്ള സ്‌ട്രെച്ച് മാര്‍ക്കുകള്‍. പ്രത്യേകിച്ച് വയറിനു മുകളില്‍.
അസ്ഥികള്‍ ദുര്‍ബലമാകുന്നത് ഒടിവുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു .
വിഷാദം, ഉത്കണ്ഠ എന്നിവയുള്‍പ്പെടെയുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങള്‍.
ഓര്‍മ്മശക്തിയിലും ഏകാഗ്രതയിലുമുള്ള പ്രശ്‌നങ്ങള്‍.
ലിബിഡോ കുറയുന്നതും മറ്റ് ഹോര്‍മോണ്‍ മാറ്റങ്ങളും.
കുട്ടികളില്‍ വളര്‍ച്ച മുരടിക്കുകയോ മന്ദഗതിയിലാവുകയോ ചെയ്യുക.
ട്യൂമറുകള്‍ മൂലമുണ്ടാകുന്ന രോഗാവസ്ഥായണെങ്കില്‍ അത് തടയാന്‍ മാര്‍ഗ്ഗമില്ല. എന്നാല്‍ കുഷിംഗ് സിന്‍ഡ്രോം ഉള്ള വ്യക്തികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ തേടാവുന്നതാണ്. സ്റ്റിറോയിഡ് ചികിത്സ നടത്തുന്നവര്‍ക്ക് ഒരു ഡോക്ടറുടെ നിരീക്ഷണം എപ്പോഴും ആവശ്യമാണ്. ശരീരം വണ്ണം വയ്ക്കുന്നതുകൊണ്ടുതന്നെ പലരുടെയും ആത്മവിശ്വാസത്തെയും മാനസിക ആരോഗ്യത്തെയും ഈ അവസ്ഥ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ വിദഗ്ധ ഡോക്ടര്‍ക്കും മാനസികാരോഗ്യ വിദഗ്ധനും രോഗികളെ സഹായിക്കാന്‍ കഴിയും.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.