60 വയസ്സുള്ള ജയ്പൂരിലെ രത്നക്കല്ലുകളുടെ വ്യാപാരിയായ രാജ്കുമാർ സോണിയ്ക്കാണ് വർധമാൻ ജ്വല്ലേറിയിൽ വച്ച് നെഞ്ച് വേദന വന്നത്. ഡിസംബർ 11 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:58 ഓടെയാണ് സംഭവം നടന്നത്. ജ്വല്ലറി കൗണ്ടറിൽ വച്ച് ബിസിനസ്സ് ചർച്ചകൾ നടത്തുന്നതിനിടെയാണ് രാജ്കുമാറിന് നെഞ്ച് വേദന വന്നത്. പിന്നാലെ അദ്ദേഹം പതുക്കെ മുന്നിലെ ഡിസ്പ്ലേ ഡെസ്ക്കിലേക്ക് കൈവച്ച് കിടന്നു. അദ്ദേഹം പെട്ടെന്ന് കിടന്നത് കണ്ട് ജ്വല്ലറിയിലെ ജീവനക്കാരും ഉടമയുടെ മകൻ വരുണ്‍ ജെയിൻ പെട്ടെന്ന് തന്നെ മുന്നോട്ട് വന്നു. പിന്നാലെ അദ്ദേഹത്തെ നിലത്ത് കിടത്തി നെഞ്ചിൽ അമർത്തി സിപിആർ നല്‍കി. ഏതാണ്ട് രണ്ടര മിനിറ്റോളം സിപിആര്‍ നല്‍കിയ ശേഷം അദ്ദേഹം കണ്ണ് തുറന്ന് എഴുന്നേറ്റു. തനിക്ക് നെഞ്ച് വേദന വന്നെന്നും പിന്നൊന്നും ഓർമ്മയില്ലെന്നുമാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. പ്രഥമിക ശുശ്രുഷ നല്‍കിയ ശേഷം അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
അഭിനന്ദന പ്രവാഹം
വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രശംസ കൊണ്ട് നിറച്ചു. വരുണിന്‍റെ മനസ്സാന്നിധ്യത്തെ പലരും പ്രശംസിച്ചു, നിരവധി പേര്‍ വരുണിന് സല്യൂട്ട് നൽകുന്നതായി എഴുതി. മറ്റ് ചിലര്‍ അത്തരമൊരു സമയത്ത് കൃത്യമായി പ്രവർത്തിക്കാൻ കഴിഞ്ഞതിനാൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് കുറിച്ചു. അതേസമയം വരുണിന്‍റെ സിപിആർ രീതി ശാസ്ത്രീയമല്ലെന്ന വിമർശനവും ഉയർന്നു. വീഡിയോ വൈറലായതിന് പിന്നാലെ എങ്ങനെ കൃത്യമായി സിപിആർ ചെയ്യാമെന്നത് സാധാരണക്കാരെ പഠിപ്പിക്കേണ്ടതുണ്ടെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.