Saturday, 27 December 2025

പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

SHARE


 
ഹൈദരാബാദ്: പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അടക്കം 24പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഹൈദരാബാദിലെ നമ്പള്ളി കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ ആർടിസി ക്രോസ് റോഡിലുള്ള സന്ധ്യ തിയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം

അല്ലു അർജുനെ നേരിട്ട് കാണാനെത്തിയ ആരാധകരുടെ വൻ തിരക്കിനിടയിൽ പെട്ട് രേവതി (35) എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും ഓക്സിജൻ ലഭ്യത കുറഞ്ഞതിനെ തുടർന്ന് കുട്ടി ഇപ്പോഴും കിടപ്പിലുമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. അല്ലു അർജുൻ, തിയേറ്റർ മാനേജ്‌മെന്റ്, താരത്തിെംന്റെ പേഴ്സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, എട്ട് ബൗൺസർമാർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിൽ 11ാം പ്രതിയാണ് അല്ലു അ‌ർജുൻ. അപകടം നടന്ന സന്ധ്യ തിയേറ്റർ ഉടമയാണ് ഒന്നാം പ്രതി

സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി നടന്റെ സന്ദർശനത്തിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഈ വിലക്ക് അവഗണിച്ചാണ് പരിപാടി നടത്തിയത്. സ്വകാര്യ സെക്യൂരിറ്റി ടീമിന്റെ നീക്കങ്ങളും ജനക്കൂട്ടത്തിന് നേരെ കാണിച്ച ആംഗ്യങ്ങളും സ്ഥിതിഗതികൾ വഷളാക്കിയെന്ന് അന്വേഷണത്തിൽ വ്യക്തമായി

അപകടത്തിന് പിന്നാലെ അറസ്റ്റിലായ അല്ലു അർജുൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കുറ്റപത്രം സമർപ്പിച്ചതോടെ കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുകയാണ്. പരിക്കേറ്റ മകന്റെ ചികിത്സാ ചെലവുകൾക്കായി കുടുംബം വലിയ നഷ്ടപരിഹാരവും ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ടിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.