Wednesday, 24 December 2025

പ്രതിമാസം 3.5 ലക്ഷം രൂപ വരുമാനമുള്ള ജോലി ഇന്ത്യക്കാരന്‍ ജീവിതം ആസ്വദിക്കാന്‍ ഉപേക്ഷിച്ചു

SHARE



ജീവിതം ആസ്വദിക്കാനും ജോലിയിലെ സമ്മര്‍ദ്ദം കുറയ്ക്കാനുമായി ജീവിതത്തില്‍ ഇഷ്ടപ്പെട്ട വഴി തിരഞ്ഞെടുക്കുന്നവരുടെ കഥകള്‍ നമ്മള്‍ ധാരാളം കേള്‍ക്കാറുണ്ട്. ഇന്ത്യക്കാരനായ യുവാവിന്റെ അത്തരമൊരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുന്നത്. നോര്‍വേയില്‍ മാരിടൈം സാങ്കേതികവിദ്യയില്‍ ജോലി ചെയ്യുന്ന ഷിപ്പ് ഓഫീസര്‍ ആയ സച്ചിന്‍ ഇന്‍സ്റ്റാഗ്രാം റീലിലൂടെയാണ് താന്‍ നേര്‍വേയില്‍ ജീവിതം തിരഞ്ഞെടുക്കാനുള്ള കാരണം പങ്കിട്ടിരിക്കുന്നത്.

മറ്റ് രാജ്യങ്ങള്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്യുമ്പോള്‍ സമത്വവും ജോലി-ജീവിത സന്തുലിതാവസ്ഥയും ആസ്വദിക്കുന്നതിന് മുന്‍തൂക്കം നല്‍കിയാണ് താന്‍ നോര്‍വേ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു. ഇത് ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ നേടി. 3.5 ലക്ഷം രൂപ മാസ വരുമാനമുള്ള മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം നോര്‍വേയില്‍ ജീവിതം തിരഞ്ഞെടുത്തത്.

ജോലിയെയും വ്യക്തിപരമായ സംതൃപ്തിയെയും കുറിച്ചുള്ള തന്റെ ധാരണകളെ നോര്‍വേയുടെ സാമൂഹിക ഘടന എങ്ങനെ പുനര്‍നിര്‍മ്മിച്ചുവെന്ന് സച്ചിന്‍ റീലില്‍ പറയുന്നു. നോര്‍വേ ഒരു സമത്വബോധമുള്ള സമൂഹമാണെന്നും അദ്ദേഹം പറയുന്നു. രാജ്യം എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്നു. ഒരാളുടെ ജോലിയോ ലിംഗഭേദമോ സ്വദേശമോ ഒന്നും നോക്കിയല്ല നോര്‍വേയില്‍ ആളുകളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.