Saturday, 20 December 2025

14 ജില്ലകളിലും ഓടിനടന്ന് കല്യാണം കഴിച്ച പെണ്ണ്! വേറിട്ട കഥ പറയുന്ന 'പെണ്ണ് കേസ്' ട്രെയ്‌ലർ

SHARE



ജനുവരി 16ന് തിയേറ്ററുകളിൽ എത്തുന്ന നിഖില വിമൽ (Nikhila Vimal) നായികയായ പുതിയ ചലച്ചിത്രം ‘പെണ്ണ് കേസ്’ (Pennu Case movie) ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. നിഖില വിമൽ അവതരിപ്പിക്കുന്ന വിവാഹ തട്ടിപ്പ് കഥാപാത്രം ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ട്രെയ്‌ലർ കണ്ടാൽ പ്രേക്ഷകരിൽ ഒറ്റ സംശയം മാത്രം ഇവൾ കല്യാണ തട്ടിപ്പ് വീരയാണോ, അതോ കുരുക്കിലായ ഒരു പെണ്ണോ? ചിരിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന അവതരണമാണ് ട്രെയ്‌ലറിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

സ്ത്രീകേന്ദ്രിതമായ പ്രമേയവുമായി നിഖില വിമൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പെണ്ണ് കേസ്’, ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന വ്യത്യസ്തമായ കഥയാണെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.

നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രശ്മി രാധാകൃഷ്ണൻ – ഫെബിൻ സിദ്ധാർത്ഥ് കൂട്ടുകെട്ടാണ് ഒരുക്കിയിരിക്കുന്നത്. E4 എക്സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.