ജിമ്മില്‍ എക്‌സര്‍സൈസ് ചെയ്യുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ചു എന്നുള്ള എത്രയോ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ നാം കേട്ടുകഴിഞ്ഞു. എന്തുകൊണ്ടാണ് ശരീരം നന്നാക്കാന്‍ ജിമ്മില്‍ പോകുന്നവരുടെ ഹൃദയത്തിന്റെ ആരോഗ്യം തകരാറിലാകുന്നത് ?.അമിതമായി എക്‌സര്‍സൈസ് ചെയ്യുന്നതുകൊണ്ടാകാം എന്ന സംശയത്തിനപ്പുറം വ്യായാമം എങ്ങനെയാണ് ഹൃദയത്തിന്റെ ആരോഗ്യത്തെ തകരാറിലാക്കുന്നത്? . ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നത് മുതല്‍ പല ഗുണങ്ങളും വ്യായാമം കൊണ്ടുണ്ടാകുന്നുണ്ട്. എന്നാല്‍ ജിമ്മില്‍ വ്യായാമം ചെയ്യുമ്പോള്‍ ചില തെറ്റുകള്‍ ഹൃദയത്തിന് ഭീഷണിയാകും.എന്തൊക്കെയാണ് ആ തെറ്റുകളെന്ന് അറിയാം.
അമിതമായ വ്യായാമം
അമിതമായി വ്യായാമം ചെയ്യുന്നതും ശരീരത്തെ ഒരു പരിധിക്കപ്പുറത്ത് വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ വിടുന്നതും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തീവ്രമായ വ്യായാമങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് അതിനായി ശരീരത്തെ പാകപ്പെടുത്തുന്ന വാം അപ്പ് എക്‌സര്‍സൈസുകള്‍ ചെയ്യേണ്ടതുണ്ട്.
അമിത വ്യായാമവും വിശ്രമക്കുറവും
ചില ആളുകള്‍ വിചാരിക്കുന്നത് വിശ്രമമില്ലാതെ കഠിനമായ വ്യായാമം ചെയ്താല്‍ പെട്ടെന്ന് വണ്ണം കുറയുമെന്നും ശരീര സൗന്ദര്യം വര്‍ധിക്കുമെന്നുമൊക്കെയാണ്. എന്നാല്‍ അത് തെറ്റായ ധാരണയാണ്. നാഷണല്‍ ലബോറട്ടറി മെഡിസിനില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ശരീരത്തിന് മതിയായ വിശ്രമം നല്‍കാതെ കഠിനമായ ശാരീരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ഹൃദയമിടിപ്പിലും രക്തസമ്മര്‍ദ്ദത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ്. അതുകൊണ്ട് വ്യായാമത്തിനിടയ്ക്ക് ഇടവേള എടുക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.
നിര്‍ജ്ജലീകരണവും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയും
വ്യായാമം ചെയ്യുന്ന അവസരങ്ങളില്‍ ശരീരത്തില്‍നിന്ന് ധാരാളം ജലാംശവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഹൃദയധമനികളുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ ഇലക്ട്രോലൈറ്റുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവയിലുണ്ടാകുന്ന തടസ്സങ്ങള്‍ ഹൃദയത്തിന് ആയാസം വരുത്തുവെന്ന് പഠനങ്ങള്‍ പറയുന്നു. വ്യായാമത്തിന് മുന്‍പും ശേഷവും വെള്ളം കുടിക്കേണ്ടതാണ്. അതുപോലെ ദീര്‍ഘനേരം വ്യായാമം ചെയ്യുകയാണെങ്കില്‍ ഇലക്ട്രോലൈറ്റ് സമ്പുഷ്ടമായ പാനിയങ്ങള്‍ പരിമിതമായ അളവില്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്.
(ഇലക്ട്രോലൈറ്റുകള്‍ നിങ്ങളുടെ ശരീരത്തില്‍ നിരവധി പ്രധാന കാര്യങ്ങള്‍ ചെയ്യുന്നു. അവ ശരീരത്തിലെ ജലത്തിന്റെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു, അതുപോലെ pH അളവ് നിലനിര്‍ത്തുകയും കോശങ്ങളിലേക്കും പുറത്തേക്കും പോഷകങ്ങള്‍ നീക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പേശികള്‍, ഞരമ്പുകള്‍, അവയവങ്ങള്‍ എന്നിവ ശരിയായി പ്രവര്‍ത്തിക്കാന്‍ ഇലക്ട്രോലൈറ്റുകള്‍ സഹായിക്കുന്നു.തേങ്ങാവെള്ളം, പശുവിന്‍പാല്‍, തണ്ണിമത്തന്‍ ജ്യൂസ് മറ്റ് പഴച്ചാറുകള്‍ ഇവയൊക്കെ ഇലക്ട്രോലൈറ്റ് അടങ്ങിയ പാനിയങ്ങളാണ്).
തെറ്റായ വ്യായാമ രീതികള്‍
തെറ്റായ രീതിയില്‍ വ്യായാമം ചെയ്യുന്നത് ഹൃദയത്തില്‍ അമിതമായ സമ്മര്‍ദ്ദം ചെലുത്തും. വ്യായാമത്തിനിടയില്‍ ഭാരമുയര്‍ത്തുന്നത് പോലും ധമനികളുടെ രക്തസമ്മര്‍ദ്ദത്തെ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് പ്രൊഫഷണലായ ഒരാളുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വ്യായാമം ചെയ്യാവൂ.
വ്യായാമവേളയിലെ ആരോഗ്യ മുന്നറിയിപ്പ് അടയാളങ്ങള്‍
ജിമ്മില്‍ പോകുന്നവര്‍ മാത്രമല്ല മറ്റുളള ആളുകളും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്, ശാരീരിക വ്യായാമത്തിനിടയില്‍ ചിലപ്പോള്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നത്. വ്യായാമത്തിനിടയില്‍ എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതായത് നെഞ്ചുവേദന, അസ്വസ്ഥതകള്‍, അമിത ശ്വാസ തടസ്സം, തലകറക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ് ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.