Saturday, 27 December 2025

ബോക്സ് ഓഫീസില്‍ 4.76 കോടി മാത്രം, ഒടിടിയില്‍‌ ആ കീര്‍ത്തി സുരേഷ് ചിത്രം

SHARE

 


കീര്‍ത്തി സുരേഷ് നായികയായി വന്ന ചിത്രമാണ് റിവോള്‍വര്‍ റിറ്റ. റിവോള്‍വര്‍ റീറ്റയ്‍ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്‍ടിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 4.76 കോടി രൂപ മാത്രമാണ് റിവോള്‍വര്‍ റിറ്റയ്‍ക്ക് നേടാനായത് എന്നാണ് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിവോള്‍വര്‍ റിറ്റ നെറ്റ്ഫ്ലിക്സിലൂടെ 26 ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്.
ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തിൽ വൈവിധ്യമാർന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്‍ലർ വ്യക്തമാക്കിയിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളും ഹാസ്യത്തിന്റെ മേന്മയും ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‍ലർ, പ്രേക്ഷകർക്ക് ഒരു പുതു അനുഭവം പ്രതീക്ഷിക്കാമെന്ന് സൂചിപ്പിച്ചിരുന്നു.

സാങ്കേതിക സംഘത്തിലെ മികച്ച പ്രകടനം, പശ്ചാത്തല സംഗീതത്തിലെ തീവ്രത, കഥാപാത്രങ്ങളുടെ ശക്തമായ അവതരണം എന്നിവ കൂടി ചേർന്ന്, ‘റിവോൾവർ റീറ്റ’ വർഷത്തിലെ ഏറ്റവും കൗതുകകരമായ റിലീസുകളിലൊന്നാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രാഥമിക പ്രതികരണങ്ങൾ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിൻറെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് 'മഹാനടി'-യിലൂടെ ഇതിനോടകം തെളിയിച്ച കീർത്തിയ്ക്ക് 'റിവോൾവർ റിറ്റ'യിലെ ലീഡ് റോൾ കരിയറിൽ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും നിരൂപകരും. കീര്‍ത്തി സുരേഷ് മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്‍ചവെച്ചതും. എന്നാല്‍ ഒരു സിനിമയെന്ന നിലയില്‍ ചിത്രത്തിന് മികച്ച അനുഭവത്തിലേക്ക് എത്താൻ കഴിഞ്ഞില്ല എന്നാണ് തിയറ്റര്‍ പ്രതികരങ്ങള്‍ സൂചിപ്പിക്കുന്നത്.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.