Saturday, 20 December 2025

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി

SHARE


 

ഹോണർ തങ്ങളുടെ പുതിയ ബജറ്റ് സ്‍മാർട്ട്‌ഫോണായ ഹോണർ പ്ലേ 60എ ചൈനയിൽ പുറത്തിറക്കി. വലിയ ഡിസ്‌പ്ലേ, 5ജി കണക്റ്റിവിറ്റി, താങ്ങാവുന്ന വിലയിൽ ദീർഘമായ ബാറ്ററി ലൈഫ് എന്നിവ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ഈ ഫോൺ ലക്ഷ്യമിടുന്നത്. ഹോണർ പ്ലേ 60എ-യുടെ പ്രത്യേകത സ്ലിം ഡിസൈനും കുറഞ്ഞ ഭാരവുമാണ്. 6.75 ഇഞ്ച് ഡിസ്‌പ്ലേ, ആൻഡ്രോയ്‌ഡ് 15-അധിഷ്‍ഠിത യുഐ, 5,300 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്‍റെ സവിശേഷതകൾ. മീഡിയടെക് ഡൈമെൻസിറ്റി 6300 സോക് ആണ് പ്രകടനം കൈകാര്യം ചെയ്യുന്നത്, അതേസമയം അടിസ്ഥാന ഫോട്ടോഗ്രാഫി കൈകാര്യം ചെയ്യുന്നത് 13 എംപി പിൻ ക്യാമറയാണ്.


ഹോണർ പ്ലേ 60എ: സവിശേഷതകള്‍

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണർ പ്ലേ 60എ-യുടെ ചൈനയിലെ വില 1,599 യുവാൻ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 25,500 രൂപ). ലേക്ക് ബ്ലൂ, അസൂർ സ്കൈ, ഇങ്കി ബ്ലാക്ക് റോക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ചൈനയിൽ ഫോണിന്‍റെ വിൽപ്പന ഇതിനകം ആരംഭിച്ചു. എങ്കിലും ഇന്ത്യയിലോ മറ്റ് വിപണികളിലോ ഈ പുതിയ സ്‍മാർട്ട്‌ഫോണിന്‍റെ ലഭ്യതയെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പങ്കുവച്ചിട്ടില്ല.

ഹോണർ പ്ലേ 60എ-യിൽ 6.75 ഇഞ്ച് ടിഎഫ്‍ടി എൽസിഡി ഡിസ്‌പ്ലേ, എച്ച്‌ഡി+ റെസല്യൂഷൻ (1600 x 720 പിക്‌സൽ) എന്നിവയുണ്ട്. പ്രകൃതിദത്ത വെളിച്ചം പോലുള്ള വ്യൂവിംഗ് മോഡുകൾ ഈ ഡിസ്‌പ്ലേയിൽ ഉൾപ്പെടുന്നുവെന്നും ഇത് നേത്ര സംരക്ഷണം ഉറപ്പാക്കുകയും ദീർഘനേരം ഉപയോഗിക്കുമ്പോൾ കണ്ണിന്‍റെ ആയാസം കുറയ്ക്കുകയും ചെയ്യുന്നുവെന്നും കമ്പനി പറയുന്നു. 7.89 എംഎം കനവും ഏകദേശം 186 ഗ്രാം ഭാരവുമുള്ള ഈ ഫോണിന്റെ മെലിഞ്ഞ ഡിസൈൻ സ്ലിം ആണ്. പെർഫോമൻസിന്‍റെ കാര്യത്തിൽ, ഹോണർ പ്ലേ 60എ-യിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്, 6 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0-ലാണ് ഈ സ്‍മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.