Wednesday, 24 December 2025

ഓപ്പറേഷന്‍ സിന്ദൂർ: പാകിസ്ഥാന്‍ ഇന്ത്യക്കെതിരേ പ്രയോഗിച്ച സാങ്കേതികവിദ്യ 90 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചതെന്ന് അസിം മുനീര്‍

SHARE

 

ഓപ്പറേഷന്‍ സിന്ദൂറിൽ (Operation Sindoor) ഇന്ത്യയ്ക്ക് എതിരേ പ്രയോഗിച്ചത് 90 ശതമാനം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയെന്ന് പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. ഇത് ഉപയോഗിച്ച് ഇന്ത്യന്‍ റാഫേല്‍, സു-30, മിഗ്-29, മിറാഷ് 2000, എസ്-400 സംവിധാനങ്ങള്‍ വിജയകരമായി തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. ലിബിയന്‍ നാഷണല്‍ ആര്‍മിക്ക് ജെ.എഫ്-17 യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു പ്രധാന ആയുധ വില്‍പ്പന നടത്തുന്നതിനിടെയാണ് മുനീര്‍ ഈ അവകാശവാദം ഉന്നയിച്ചത്.

"ഇന്ത്യയുമായി ഞങ്ങള്‍ അടുത്തിടെ നടത്തിയ യുദ്ധത്തില്‍ ഞങ്ങളുടെ സാങ്കേതികവിദ്യ ലോകത്തിന് ഞങ്ങള്‍ കാണിച്ചു കൊടുത്തു. അതില്‍ 90 ശതമാനവും പാകിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാകിസ്ഥാന്‍ വ്യോമസേന ഇന്ത്യയുടെ റാഫേല്‍, സു 30, മിഗ് 29, മിറാഷ് 2000, എസ് 400 എന്നിവ പിടിച്ചെടുത്തു," വൈറലായ ഒരു വീഡിയോയില്‍ അസം മുനീര്‍ പറയുന്നത് കേള്‍ക്കാം.

എന്നാല്‍ പാക് സൈനിക മേധാവി നടത്തിയ അവകാശവാദങ്ങള്‍ക്ക് വസ്തുതാപരമായ അടിസ്ഥാനമില്ല. അത് അതിശയോക്തി നിറഞ്ഞതാണെന്നും ഇവ ആവര്‍ത്തിച്ചുള്ള നഗ്നമായ നുണകളാണെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.