Saturday, 27 December 2025

തമിഴ്നാട്ടിൽ പിഎംകെയിൽ വീണ്ടും പൊട്ടിത്തെറി; മുൻ അധ്യക്ഷൻ ജി കെ മണിയെ പുറത്താക്കി അൻപുമണി രാമദാസ്

SHARE


ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടാളി മക്കൾ കക്ഷിയിലെ ഉൾപാർട്ടി സംഘർഷങ്ങൾ രൂക്ഷമാക്കി പാർട്ടിയുടെ മുൻ പ്രസിഡൻ്റിനെ പുറത്താക്കി അൻപുമണി രാമാദാസ്. പിഎംകെ സ്ഥാപകൻ എസ് രാമദാസും മകൻ അൻപുമണി രാമാദാസും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് 25 വർഷത്തോളം പിഎംകെയുടെ പ്രസിഡൻ്റ് സ്ഥാനം വഹിച്ച ജി കെ മണിയെ അൻപുമണി രാമാദാസ് പുറത്താക്കിയത്. പിഎംകെ സ്ഥാപകൻ എസ് രാമാദാസിൻ്റെ വലംകൈയ്യും വിശ്വസ്തനുമായി അറിയപ്പെടുന്ന നേതാവ് കൂടിയാണ് ജി കെ മണി. നിലവിൽ പെന്നഗ്രാമിൽ നിന്നുള്ള എംഎൽഎ കൂടിയാണ് ജി കെ മണി.നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ വിശദീകരണം ആവശ്യപ്പെട്ട് ജി കെ മണിക്ക് നോട്ടീസ് നൽകിയിരുന്നതായാണ് 'പിഎംകെ ആസ്ഥാനത്ത്' നിന്ന് എന്ന നിലയിൽ പുറത്ത് വന്ന പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. പാർട്ടിയുടെയും നേതൃത്വത്തിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ആവർത്തിച്ച് പ്രവർത്തിച്ചതിന് പാർട്ടിയുടെ ഭരണഘടനയുടെ 30-ാം വകുപ്പ് പ്രകാരം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നായിരുന്നു നേരത്തെ ജി കെ മണിക്ക് നൽകിയിരുന്ന നോട്ടീസ്. ഡിസംബർ 18നാണ് അൻപുമണി രാമാദാസിൻ്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമതി ജി കെ മണിക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ നോട്ടീസിലെ സമയപരിധി അവസാനിച്ച ഡിസംബർ 25വരെ വിശദീകരണം നൽകാൻ മണി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ പിഎംകെയുടെ അച്ചടക്ക സമിതി യോഗം ചേരുകയും ജി കെ മണിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ പാർട്ടി പ്രസിഡൻ്റ് അൻപുമണി രാമദാസിനോട് ശുപാർശ ചെയ്യുകയുമായിരുന്നു എന്നാണ് പ്രസ്താവന വ്യക്തമാക്കുന്നത്. ഈ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് അൻപുമണി രാമദാസ് ജി കെ മണിയെ പിഎംകെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
തന്നെ പുറത്താക്കാൻ അൻപുമണിക്ക് അവകാശമില്ല എന്നായിരുന്നു ജി കെ മണിയുടെ പ്രതികരണം. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജി കെ മണി വ്യക്തമാക്കി. 'ഡോ. എസ് രാമദാസാണ് പിഎംകെ. പാർട്ടി സ്ഥാപിതമായതിന്റെ ആദ്യ ദിവസം മുതൽ ഞാൻ ഡോ.രാമദാസിനൊപ്പമുണ്ട്. 46 വർഷമായി രാഷ്ട്രീയത്തിൽ ഞാൻ ഡോ. രാമദാസിനൊപ്പമാണ്. 25 വർഷമായി ഞാൻ പിഎംകെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. പാർട്ടി അംഗമല്ലാത്ത ഒരാൾക്ക് (അൻപുമണി രാമദാസ്) എങ്ങനെ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കഴിയും? എന്നെ പുറത്താക്കാൻ അദ്ദേഹത്തിന് അവകാശമില്ല. ഞങ്ങൾ ഈ വിഷയം ഗൗരവമായി എടുക്കുന്നില്ല' എന്നും മണി വ്യക്തമാക്കി.
 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.