Friday, 26 December 2025

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാദ്ധ്യക്ഷ പാലാ മുനിസിപ്പാലിറ്റി ഇനി ദിയ നയിക്കും

SHARE

 

കോട്ടയം: പാലാ നഗരസഭാദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട് ദിയ പുളിക്കക്കണ്ടം. 26 അംഗ കൗണ്‍സിലില്‍ 12ന് എതിരെ 14 വോട്ടുകള്‍ നേടിയാണ് ദിയ വിജയിച്ചത്. സ്വതന്ത്ര അംഗമായ ദിയ യുഡിഎഫ് പിന്‍തുണയിലാണ് ചെയര്‍പേഴ്‌സണായത്. ഇതോടെ, 21 കാരിയായ ദിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാദ്ധ്യക്ഷരില്‍ ഒരാളായി.

 നേരത്തേ, 21ാം വയസ്സില്‍ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്നു. നഗരസഭ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ് ദിയ. ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടവും പാലായില്‍ സ്വതന്ത്രനായി വിജയിച്ചിരുന്നു.
 13, 14, 15 വാര്‍ഡുകളിലാണ് ഇവര്‍ ജനവിധി തേടിയത്. കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.വി. സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. മൂവരും UDFന്‌ പിന്തുണ പ്രഖ്യാപിച്ചതോടെ ചരിത്രത്തിലാദ്യമായി പാലാ നഗരസഭാ ഭരണം കേരള കോണ്‍ഗ്രസ് എമ്മിന് നഷ്ടമാവുകയും ചെയ്തു.

 ദിയ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം MBA നേടാനുള്ള ഒരുക്കത്തിനിടയിലായിരുന്നു തിരഞ്ഞെടുപ്പ് അരങ്ങേറ്റവും വിജയവും. ബിനു പുളിക്കക്കണ്ടം 20 വര്‍ഷമായി പാലാ നഗരസഭയില്‍ കൗണ്‍സിലറാണ്.
 മുന്‍പ്, ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും 2 തവണ സ്വതന്ത്രനായുമാണ് ജയിച്ചുവന്നത്. കഴിഞ്ഞ തവണ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക ജനപ്രതിനിധിയായിരുന്നു ബിനു. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുമായുള്ള നിരന്തര തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കുകയായിരുന്നു.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.