Friday, 19 December 2025

ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍; ദോഹയിൽ സൈനിക പരേഡ് അരങ്ങേറി

SHARE


 
ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍. തലസ്ഥാനമായ ദോഹയില്‍ രാജ്യത്തിന്റെ കരുത്തും വൈവിധ്യവും വിളംബരം ചെയ്യുന്ന സൈനിക പരേഡ് അരങ്ങേറി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സേനയെ അഭിവാദ്യം ചെയ്തു. ദേശീയ ഗാനാലാപനത്തിന് ശേഷം നടന്ന 18 ഗണ്‍ സല്യൂട്ടുകളോടെയാണ് സൈനിക പരേഡിന് തുടക്കമായത്. തുടര്‍ന്ന് ഖത്തര്‍ അമീരി എയര്‍ ഫോഴ്സിന്റെ എയര്‍ഷോ ആകാശത്ത് വിസ്മയം തീര്‍ത്തു.

അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും എയര്‍ക്രാഫ്റ്റുകളും എയര്‍ഷോയില്‍ അണി നിരന്നു. നാവിക സേനയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. രാജ്യത്തിന്റെ പ്രതിരോധ-സുരക്ഷാ വൈദഗ്ധ്യം വിളിച്ചോതുന്നതായിരുന്നു സേനയുടെ പ്രകടനം. ഒമാന്‍, തുര്‍ക്കി, യുഎസ്, യുകെ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള സൈനിക ബാന്‍ഡുകളും ദേശീയ ദിന പരേഡില്‍ പങ്കെടുത്തു.

ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ ഈ മാസം പത്തിന് ആരംഭിച്ചിരുന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍, 'നിങ്ങളോടൊപ്പം അത് ഉയരുന്നു, നിങ്ങളില്‍ അത് കാത്തിരിക്കുന്നു' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഉമ്മുസലാലിലെ ദര്‍ബ് അല്‍ സായി ആണ് പ്രധാന ആഘോഷ വേദി.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.