ഒരു രാജ്യത്തെ സംബന്ധിച്ച് അവിടുത്തെ പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടത് ഭരണകൂടത്തിന്‍റെയും അതിന്‍റെ വക്താക്കളായ രാഷ്ട്രീയ - ഉദ്യോഗസ്ഥ വൃന്ഥത്തിന്‍റെയും കടമയാണ്. എന്നാൽ, പൊതു സൗകര്യങ്ങളില്ലെന്ന് പരാതി പറയുന്ന വൃദ്ധനെ ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തുകയും ടോയ്‍ലറ്റ് ഇല്ലാത്തതിനാൽ പൊതു ഇടത്തിൽ മൂത്രമൊഴിക്കുകയും ചെയ്ത ഒരു യുവാവിന്‍റെ മുഖത്ത് അടിക്കുകയും ചെയ്യുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഉദ്യോഗസ്ഥന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പരാതിപ്പെട്ടാൽ മർദ്ദനം, ഭീഷണി
മധ്യപ്രദേശിലെ നർസിംഗ്പൂരിലെ ബർമൻ സാൻഡ് ഘട്ടിലാണ് സംഭവം നടന്നതെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് മാധ്യമപ്രവർത്തകൻ ശുഭം ശുക്ല എക്സിൽ കുറിച്ചു. ഒരു വൃദ്ധൻ തന്‍റെ മുന്നിൽ നിൽക്കുന്ന ഒരു പോലീസ് ഓഫീസറോടും മറ്റൊരു ഉദ്യോഗസ്ഥനോടും ടോയ്‍ലറ്റ് ഇല്ലെന്ന പരാതി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ചുറ്റുമുള്ള പ്രദേശങ്ങളിൽ പൊതു ശൗചാലയങ്ങളുടെ അഭാവത്തെക്കുറിച്ച് വൃദ്ധൻ പരാതി പറയുന്നു. ഈ സമയത്ത് അല്പം മാറി മൂത്രമൊഴിക്കുകയായിരുന്ന ഒരു യുവാവിനെ ഐഎഎസ് ആണെന്ന് അവകാശപ്പെട്ട ഗജേന്ദ്ര നാഗേഷ് എന്നയാൾ വിളിച്ച് വരുത്തുകയും അയാളുടെ മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് കാണാം. കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും ഈ സമയം യുവാവിന്‍റെ മുഖത്ത് അടിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.