Wednesday, 31 December 2025

ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'

SHARE



ദില്ലി :  ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധ സമാനമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായുള്ള വെടിനിർത്തലിൽ ചൈനയുടെ മധ്യസ്ഥതാ വാദം തെറ്റാണെന്നും, ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നുമാണ് ഇന്ത്യയുടെ വിദേശകാര്യ ഉന്നത ഉദ്യാഗസ്ഥരിൽ നിന്നുണ്ടായ പ്രതികരണം. 


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയ കക്ഷി പ്രശ്നങ്ങളിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്താനുമായി വെടിനിർത്തൽ ചർച്ചകൾക്ക് തങ്ങൾ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ പ്രതികരണം നടത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും വെടിനിർത്തൽ നടപ്പിലാക്കുന്നതിനും തങ്ങൾ സഹായിച്ചുവെന്നായിരുന്നു ചൈനയുടെ വാദം.

ബെയ്ജിംഗിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ ആണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഏത് തരത്തിലുള്ള മൂന്നാം കക്ഷി ഇടപെടലിനെയും ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുണ്ട്.  







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.