ബംഗ്ലാദേശില്‍ വീണ്ടും വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. 2024-ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നിന്ന് ഉയര്‍ന്നുവന്ന യുവ നേതാവും മുന്‍ പ്രധാനമന്ത്രി ഷൈയ്ഖ് ഹസീനയ്‌ക്കെതിരെയുള്ള വേദിയായ ഇന്‍ക്വിലാബ് മഞ്ചയുടെ വക്താവുമായ ഷെരീഫ് ഒസ്മാന്‍ ഹാദി കൊല്ലപ്പെട്ടതാണ് ബംഗ്ലാദേശില്‍ വീണ്ടും കലാപം കത്തിപടരാന്‍ കാരണം.
ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റ ഹാദി സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ധാക്ക മെഡിക്കല്‍ കോളെജിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എവര്‍കെയര്‍ ആശുപത്രിയിലേക്കും അദ്ദേഹത്തെ മാറ്റി. എന്നാല്‍ അദ്ദേഹത്തിന്റെ നില വഷളാകുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചികിത്സ ഉറപ്പാക്കുന്നതിന് എയര്‍ ആംബുലന്‍സില്‍ ഹാദിയെ സിംഗപ്പൂരിലെത്തിച്ചു.
സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഹാദിയുടെ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതായും ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകാന്‍ തുടങ്ങിയതിനാലും ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്ന് സിംഗപ്പൂരിലെ ഡോക്ടര്‍മാര്‍ പിന്നീട് അറിയിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ഷെരീഫ് ഒസ്മാന്‍ ഹാദി മരണത്തിന് കീഴടങ്ങിയതായി സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.