Tuesday, 30 December 2025

വെളിച്ചെണ്ണയിലെ മായം കണ്ടെത്താം ഈസിയായി

SHARE


ഭക്ഷണം പാകം ചെയ്യാനായി എല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. തേങ്ങ ഉണക്കി ആട്ടിയെടുത്ത് വെളിച്ചെണ്ണയുണ്ടാക്കാനുളള കഷ്ടപ്പാട് കൊണ്ട് പലരും വെളിച്ചെണ്ണ കടകളില്‍ നിന്നാണ് വാങ്ങുന്നത് . എന്നാല്‍ അങ്ങനെ വാങ്ങുന്ന വെളിച്ചെണ്ണ ശുദ്ധമാണോ എന്ന് എങ്ങനെ അറിയും. അത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ വെളിച്ചെണ്ണയിലെ മായം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.വെളിച്ചെണ്ണയുടെ വാസന
ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് നേര്‍ത്ത ഒരു പ്രത്യേക വാസനയുണ്ടാവും. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ അതിന് രൂക്ഷഗന്ധമായിരിക്കും.പേപ്പര്‍ പരീക്ഷണം
ഒരു വെളള പേപ്പര്‍ ഉപയോഗിച്ച് വെളിച്ചെണ്ണ ശുദ്ധമാണോ എന്ന് കണ്ടെത്താം. അതിന് ആദ്യം ഒരു തുണ്ട് വെള്ളപേപ്പര്‍ എടുത്ത് അതില്‍ കുറച്ച് എണ്ണ ഒഴിച്ച് വയ്ക്കുക. എണ്ണ പേപ്പറിലേക്ക് പടരുകയാണെങ്കില്‍ അത് ശുദ്ധമാണ്.

ചൂടാക്കി നോക്കാം
രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയില്‍ 1 മിനിറ്റ് ചൂടാക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാക്കുമ്പോള്‍ കരിഞ്ഞ മണം വരും.
വെണ്ണ
വെളിച്ചെണ്ണയില്‍ കുറച്ച് ശുദ്ധമായ വെണ്ണ ചേര്‍ക്കുക. വെണ്ണ ചേര്‍ക്കുമ്പോള്‍ നിറം ചുവപ്പായാല്‍ ആ  എണ്ണയില്‍ കെമിക്കലോ പെട്രോളിയമോ ചേര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.

വെള്ളത്തില്‍ ലയിപ്പിക്കുക
ഒരു ഗ്ലാസ് വെളളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല. അത് മുകളില്‍ പാളിയായി നില്‍ക്കും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍ അത് വെള്ളത്തില്‍ ലയിക്കുന്നതായി കാണാം.
ചര്‍മ്മത്തില്‍ പുരട്ടി നോക്കാം
ശുദ്ധമായ വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടിയാല്‍ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും മൃദുവായി തോന്നുകയും ചെയ്യും. മായം ചേര്‍ന്ന എണ്ണയാണെങ്കില്‍ അത് ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചിരിക്കുകയും ഒട്ടിപിടിക്കുന്നതായി തോന്നുകയും ചെയ്യും.

ഫ്രിഡ്ജില്‍ വയ്ക്കാം
കുപ്പിയില്‍ വെളിച്ചെണ്ണ എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം പുറത്തെടുത്ത് നോക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ കുപ്പിയുടെ മുകളില്‍ നിറവ്യത്യാസമുള്ള ദ്രാവകം പോലെ കാണാന്‍ സാധിക്കും. അതുപോലെ ശുദ്ധമായ വെളിച്ചെണ്ണ പെട്ടെന്ന് കട്ടിയാകും.

 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.