Sunday, 28 December 2025

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA )സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളത്ത്

SHARE

 


കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളം ടൗൺഹാളിൽ നട ക്കും. രാവിലെ 11 ന്‌ തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹി ക്കും. എം.എൽ.എ.മാരായ ടി. ജെ. വിനോദ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ സംബന്ധിക്കും. ചടങ്ങിൽ വ്യാപാര ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും, ഈസ് ഒഫ്ഡുയിംഗ് ബിസിനസിൽ തുടർച്ചയായി രണ്ടാംതവണയും സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ച വ്യവസായവകുപ്പ്‌ മന്ത്രിയെയും ആദരിക്കും. വനിതാ വിംഗ് രൂപീകരണ പ്രഖ്യാപനം, പ്രതിനിധി സമ്മേളനം, സംസ്ഥാ നഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും നടക്കുമെന്ന് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണപൊതുവാളും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.