ദുബായ് നഗരത്തിലെ ഗതാഗത സിഗ്നലുകള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിക്ക് തുടക്കം കുറിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പുതിയ പദ്ധതിയിലൂടെ പ്രവര്‍ത്തന സമയം 50 ശതമാനം വരെ കുറക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഗതാഗത രംഗത്ത് പുതിയ സാങ്കേതിയ വിദ്യകള്‍ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ട്രാഫിക് സിഗ്നലുകള്‍ വൃത്തിയാക്കുന്നതിനായി ഡ്രോണ്‍ സാങ്കേതിക വിദ്യ അവതരിപ്പിരിക്കുന്നത്.
ദുബായ് മറാക്കിഷ് സ്ട്രീറ്റ്-റീബത്ത് സ്ട്രീറ്റ് ജംഗ്ഷനിവലായിരുന്നു പൈലറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണം. ട്രാഫിക് സിഗ്നലുകള്‍ വൃത്തിയാക്കുന്നതിനുള്ള സമയം വലിയ തോതില്‍ ലാഭിക്കാനാകുമെന്നതാണ് ഈ ന്യൂതന പദ്ധതിയുടെ പ്രത്യേകത. പരമ്പരാഗത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇന്ധനവും ജല ഉപഭോഗവും പുറന്തള്ളുന്ന വാതകങ്ങളുടെ അളവും കുറക്കാന്‍ കഴിയും.
മനുഷ്യ സഹായം ഇല്ലാതെയുളള ക്ലീനിംഗിലൂടെ സുരക്ഷാ നിലവരവും ഉറപ്പാക്കാന്‍ സാധിക്കും. ഇതിന് പുറമെ ഭാരം കൂടിയ ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുതിലൂടെ പ്രവര്‍ത്തന ചെലവിലും കാര്യമായ കുറവുണ്ടാകും. പൈലറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ ആദ്യ പരീക്ഷണം പൂര്‍ണമായും വിജയമായിരുന്നുവെന്ന് ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഡ്രോണ്‍ ഉപയോഗിച്ചുള്ള ക്ലീനിങ്ങിലൂടെ ജോലി സമയം 25 ശതമാനം മുതല്‍ 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞതായും ആര്‍ടിഎ വ്യക്തമാക്കി. പരമ്പരാഗത രീതികളെ അപേക്ഷിച്ച് പ്രവര്‍ത്തന ചെലവില്‍ 15 ശതമാനം വരെ കുറവുണ്ടായതായും വിലയിരുത്തപ്പെടുന്നു. ഡ്രോണുകൾക്ക് ഒരു സിഗ്നലിന്റെ ഒരു വശം വെറും മൂന്ന് മുതല്‍ നാല് മിനിറ്റിനുള്ളില്‍ വ്യത്തിയാക്കാനാകും. ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കുന്നതിനായി പൈലറ്റ് ഓപ്പറേഷന്‍ തുടരാനാണ് തീരുമാനം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.