Monday, 29 December 2025

യുദ്ധക്കപ്പൽ സന്ദർശിച്ച് കോഴിക്കോട് മേയർ; ഐഎൻഎസ് കൽപ്പേനി ബേപ്പൂരിൽ

SHARE




ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ വാട്ടർ ഫെസ്റ്റ് വേദി സന്ദർശിച്ച് കോഴിക്കോട് കോർപറേഷൻ മേയർ ഒ സദാശിവൻ. ശനിയാഴ്ച വാട്ടർ ഫെസ്റ്റ് വേദിയിലെത്തിയ നാവിക സേനയുടെ പ്രതിരോധ കപ്പലായ ഐഎൻഎസ് കൽപ്പേനി മേയർ സന്ദർശിച്ചു. കപ്പലിൻ്റെ ഇരുവശത്തെയും ഡെക്കുകളും കപ്പലിനകത്തെ സുരക്ഷ സംവിധാനങ്ങളും കണ്ട് മനസിലാക്കിയ ശേഷമാണ് കോഴിക്കോട് മേയർ യാത്രയായത്.
കപ്പലിൻ്റെ ഉൾവശത്തെ റഡാർ, സെൻസറുകൾ, സാറ്റലൈറ്റ് സംവിധാനങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയെ കുറിച്ച് ക്യാപ്റ്റൻ ജിത്തു ജോസഫ് മേയർ ഓ സദാശിവന് വിശദീകരിച്ചു നൽകി. കോർപറേഷൻ കൗൺസിലർമാരായ കെ രാജീവൻ, വി പി മനോജ് എന്നിവർക്കൊപ്പമാണ് മേയർ സന്ദർശനം നടത്തിയത്‌. മേയർക്ക് ഐ എൻ എസ് ക്യാപ്റ്റൻ ഇന്ത്യൻ നേവിയുടെ ഉപഹാരവും നൽകി.
2010-ന് ശേഷം കമ്മീഷൻ ചെയ്ത യുദ്ധ കപ്പലാണ് കൽപ്പേനി. ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിൻ്റെ പേരിലുള്ള ഐ എൻ എസ് കൽപ്പേനിയുടെ പ്രധാന ചുമതലകൾ തീരസംരക്ഷണം, കടൽ നിരീക്ഷണം, വേഗത്തിലുള്ള അക്രമണ ദൗത്യങ്ങൾ എന്നിവയാണ്. രാവിലെ പത്ത് മുതൽ അഞ്ച് വരെ പൊതു ജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാം. ഐ എൻ എസ് കൽപ്പേനികൊപ്പം കോസ്റ്റ് ഗാർഡിൻ്റെ കപ്പലായ ഐ സി ജി എസ് അഭിനവ് കാണാനും ഫെസ്റ്റിൻ്റെ അവസാന ദിവസം അവസരമുണ്ടാകും. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.