Monday, 15 December 2025

ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ തീ, കണ്ടത് എൻജിന്റെ ഒരു ഭാഗം, ഒരു മണിക്കൂർ പറന്ന് ഇന്ധനം തീർത്ത ശേഷം എമർജൻസി ലാൻഡിംഗ്

SHARE

 


ഡല്ലെസ്: ടേക്ക് ഓഫിന് പിന്നാലെ എൻജിനുകളിലൊന്ന് തകർന്നു. എൻജിൻ ഭാഗങ്ങളിലൊന്ന് റൺവേയിലേക്ക് വീണ് തീ പടർന്നു. അമേരിക്കയിൽ യാത്രാ വിമാനത്തിന് എമർജൻസി ലാൻഡിംഗ്. അമേരിക്കയിലെ ഡല്ലെസ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻ വിമാനത്തിനാണ് ടേക്ക് ഓഫിന് പിന്നാലെ എൻജിൻ നഷ്ടമായത്. നഷ്ടമായ എൻജിന്റെ ഭാഗങ്ങളിൽ ചിലത് റൺവേയ്ക്ക് സമീപത്തെ പുല്ലിൽ വീണ് തീ പടരുകയായിരുന്നു. ടോക്കിയോയിലെ ഹാനെഡ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു ഈ വിമാനം. ശനിയാഴ്ച ടേക്ക് ഓഫിന് പിന്നാലെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. റൺവേയിലേക്ക് എത്തിയ വിമാനത്താവള ജീവനക്കാർ അഗ്നിബാധ നിയന്ത്രിക്കുകയായിരുന്നു. 



ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് പവർ കുറയുന്നത് പോലെ തോന്നിയതോടെയാണ് എൻജിൻ നഷ്ടമായത് പൈലറ്റ് ശ്രദ്ധിക്കുന്നത്. യുണൈറ്റഡ് എയർലൈനിന്റെ 803 വിമാനത്തിലാണ് എൻജിൻ തകരാറുണ്ടായത്. ബോയിംഗ് 777 200 ഇ ആർ ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 275 യാത്രക്കാരും 15 ക്രൂ അംഗങ്ങളുമാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എമർജൻസി ലാൻഡിംഗിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.20ഓടെയായിരുന്നു ടേക്ക് ഓഫ്. ടേക്ക് ഓഫിന് പിന്നാലെ തന്നെ റൺവേയ്ക്ക് സമീപം തീ പിടിച്ചിരുന്നു. 


16 മണിക്കൂർ യാത്ര ചെയ്യാനുള്ള ഇന്ധനമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിർജീനിയയിൽ 5000 അടിയിൽ നിരവധി തവണ ചുറ്റിക്കറങ്ങി ഇന്ധനം കളഞ്ഞ ശേഷമാണ് 1.30ഓടെ അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെ ശനിയാഴ്ചയുള്ള മറ്റൊരു വിമാനത്തിൽ കയറ്റി വിട്ടുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.