കോഴിക്കോട്: അശ്രദ്ധമായി മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ബസിനും റോഡരികിലെ കൈവരിക്കുമിടയില്‍ കുടുങ്ങി കോളേജ് വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് നാദാപുരം സ്വദേശിനി 'ദേവനന്ദയി'ല്‍ താമസിക്കുന്ന ദേവാംഗനക്കാണ് പരിക്കേറ്റത്. വടകര എസ്.എന്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് ദേവാംഗന. വടകര അഞ്ചുവിളക്ക് ബസ് സ്‌റ്റോപ്പില്‍ രാവിലെയാണ് അപകടമുണ്ടായത്. വടകര-നാദാപുരം റൂട്ടില്‍ ഓടുന്ന അഷ്മിക ബസാണ് അപകടമുണ്ടാക്കിയത്. ബസില്‍ നിന്ന് വിദ്യാര്‍ത്ഥി ഇറങ്ങിയ ഉടന്‍ ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുക്കുകയും ദേവാംഗന ബസിനും കൈവരിക്കും ഇടയില്‍ കുടുങ്ങുകയുമായിരുന്നു. യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഡ്രൈവര്‍ നിര്‍ത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.