Saturday, 13 December 2025

ഓവർസീസ് റീലീസ് ഉണ്ടായിരുന്നെങ്കിൽ ഗില്ലിയെ പടയപ്പ പൂട്ടിയേനെ, നിരാശയോടെ തലൈവർ ആരാധകർ

SHARE
 

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്‌തു. വമ്പൻ വരവേൽപ്പാണ് തലൈവർ ആരാധകർ സിനിമയ്ക്ക് നൽകുന്നത്. സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്.

രണ്ട് കോടിയിലേറെയാണ് ആദ്യ ദിനം പടയപ്പ തിയേറ്ററിൽ നിന്ന് നേടിയിരിക്കുന്നത്. റിലീസിന്റെ രണ്ടാം ദിനം പ്രീ സെയിൽ ഒരു കോടി കടന്നിരിക്കുകയാണ് ചിത്രം. രജിനിയുടെ മുൻ റീ റിലീസുകളായ ബാബ 5.3 കോടിയും ദളപതി 3.1 കോടിയുമാണ് നേടിയത്. ആദ്യ വീക്കെൻഡിൽ തന്നെ ഈ കളക്ഷൻ പടയപ്പ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിനിമയ്ക്ക് ഓവർസീസ് റീലീസ് ഇല്ലാത്തത് ആരാധകർക്ക് നിരാശയാണ്.

ഓവർസീസ് റിലീസ് കൂടി ഉണ്ടായിരുന്നെങ്കിൽ ഗില്ലിയുടെ റീ റിലീസ് കളക്ഷൻ പടയപ്പക്ക് മറികടക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 32 കോടിയാണ് ഗില്ലി രണ്ടാം വരവിൽ നേടിയത്. ഇതിൽ പകുതിയും ഓവർസീസ് കളക്ഷനാണ്. പടയപ്പയ്ക്കും ഓവർസീസ് റീലീസ് ഉണ്ടായിരുന്നെങ്കിൽ ഗില്ലിയെ പൂട്ടിയേനെ എന്നാണ് ആരാധകർ പറയുന്നത്

തിയേറ്ററിനകത്തെ ആഘോഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും രജനി ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വമ്പൻ റിലീസ് ആണ് സിനിമയ്ക്ക് തമിഴ്നാട്ടിൽ ലഭിച്ചിരിക്കുന്നത്. രജനിയുടെ പഞ്ച് ഡയലോഗിനൊത്ത് ആർപ്പുവിളിക്കുകയും ഗാനങ്ങൾക്കൊത്ത് ഡാൻസ് ചെയ്യുകയും ചെയ്യുന്ന തലൈവർ ആരാധകരെ വിഡിയോയിൽ കാണാം. തമിഴ്‌നാട്ടിലെ എല്ലാ റീ റിലീസ് റെക്കോർഡുകളെയും പടയപ്പ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.