ദില്ലി: സുപ്രധാന ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാൻ സന്ദര്‍ശിക്കും. ജോർദാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഒമാനിലെത്തുന്നത്. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്‍റെ എഴുപതാം വാർഷികത്തിലാണ് സന്ദർശനം. ഈ സന്ദർഭത്തിന്‍റെയും ബന്ധത്തിന്‍റെയും ആഴം കൂട്ടുന്ന വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. ഇന്ത്യ - ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപികകുമോ എന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. പ്രഖ്യാപിച്ചാൽ അത് പരസ്പരമുള്ള വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കും. വിവിധ മേഖലകലിലെ ചർച്ചകൾക്കായി ഉന്നതതല സംഘവും കൂടെയുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊർജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയാണ് പ്രധാനമേഖലകൾഈ സന്ദർശനം ഇന്ത്യ - ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്‍റെ എഴുപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണെന്നും. ഏറെ പ്രാധാന്യമേറിയതാണ് ഈ സന്ദർശനം. ഇത് ശക്തിപ്പെടുത്തും. ചില പ്രധാന പദ്ധതികൾ പണിപ്പുരയിലാണ് എന്നും അതിവേഗം വളരുകയാണ് ഇന്ത്യ - ഒമാൻ ബന്ധം. ഒമാനിൽ പ്രധാനമന്ത്രിയുടെ രണ്ടാം വരവനാണിത്. 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഒമാൻ സന്ദർശിക്കുകയും 2023 ഡിസംബറിൽ ഒമാൻ ഭരണാധികരാരി സുൽത്താൻ ഹൈത്തം ബിൻ താരിക് ഇന്ത്യ സന്ദർശിക്കുകയും ചെയ്തിരുന്നു. നിലവിൽ ജോർദാനിലുള്ള പ്രധാനമന്ത്രി നാളെയാണെത്തുക എന്നും ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി ശ്രീനിവാസ് പറഞ്ഞു..
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.