ദില്ലി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യോമയാന മന്ത്രാലയത്തിന്‍റെ അന്വേഷണം ഉന്നമിടുന്നത് ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നൽകിയ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.
വിമാന സർവീസുകൾ നിർത്തിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. നിരവധി വിമാനങ്ങൾ ക്യാൻസൽ ചെയ്തതോടെയാണ് പ്രതിസന്ധി. ചില വിമാനങ്ങൾ വൈകുന്നുമുണ്ട്. എന്നാല്‍ കൃത്യമായ വിവരങ്ങൾ ഇൻഡിഗോ നല്‍കിയിട്ടില്ല. വിദേശത്തേക്ക് പോകേണ്ടവരും ശബരിമല തീർത്ഥാടകരുമടക്കം വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുകയാണ്
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നി രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി ബെംഗളൂരു ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. 9.30 ന് പുറപ്പെടേണ്ട കൊച്ചി ഹൈദരാബാദ് ഇൻഡിഗോയും റദ്ദാക്കി. കൂടാതെ കൊച്ചി ജമ്മു ഇൻഡിഗോ വിമാനം റദ്ദാക്കി. രാവിലെ10.30നുള്ള കൊച്ചി മുംബൈ ഇൻഡിഗോ വൈകും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.