റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് (27) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം ഉണ്ടായത്. മഴ നനയാതിരിക്കാനായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയതായിരുന്നു.
കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിലെ കോഴിക്കോട് സ്വദേശിയുടെ ഇസ്താംബൂൾ ഷവർമ കടയിൽ ഡെലിവറി ജീവനക്കാരനായിരുന്നു സൽമാൻ. കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സുലൈമാന്റെയും അസ്മാബിയുടെയും മകനാണ്.
യുഎഇയിൽ വ്യാപക മഴ
യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്. യുഎഇയിൽ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ച്ചയുണ്ടായി. വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥയിലെ അസ്ഥിരതയെ തുടർന്ന് ദുബൈയിൽ ഇന്ന് വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. യുഎഇയിൽ അൽ ബഷായർ ന്യൂനമർദമാണ് മഴയ്ക്ക് കാരണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.