ഇസ്ലാമാബാദ്: അസിം മുനീറിനെ ചരിത്രത്തിലെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ആയി നിയമിച്ച് പാകിസ്താൻ. ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് എന്നീ പദവികളിലേയ്ക്ക് അസിം മുനീറിനെ നിയമിക്കാനുള്ള പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ നിർദ്ദേശം അംഗീകരിച്ചുവെന്ന വിവരം പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഓഫീസ് എക്സ് പോസ്റ്റിലൂടെ പുങ്കുവെച്ചു. 'പ്രസിഡൻ്റ് ആസിഫ് സർദാരി ഫീൽഡ് മാർഷൽ അസിം മുനീറിനെ COAS, CDF എന്നി പദവികളിൽ നിയോഗിച്ചിരിക്കുന്നു'വെന്നാണ് പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഓഫീസിൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താൻ്റെ മൂന്ന് സേനാവിഭാഗങ്ങളെയും നിയന്ത്രിക്കുന്ന പദവിയിൽ അസിം മുനീറിന് അഞ്ച് വർഷം തുടരാനുള്ള അവസരമാണ് ഇതോടെ വഴിതുറന്നിരിക്കുന്നത്.
പാകിസ്താൻ്റെ കര, വ്യോമ, നാവിക സേനാവിഭാഗങ്ങളുടെ സംയുക്തമേധാവി എന്നതിന് പുറമെ പാകിസ്താൻ്റെ നാഷണൽ സ്ട്രാറ്റജിക് കമാൻഡിൻ്റെ മേൽനോട്ട ചുമതലയും അസിം മുനീറിൽ നിക്ഷിപ്തമാകുമെന്നാണ് റിപ്പോർട്ട്. പാകിസ്താൻ്റെ ആണവായുധങ്ങളെയും മിസൈൽ സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിൻ്റെ ചുമതല കൂടി കൈവരുന്നതോടെ രാജ്യത്തെ ഏറ്റവും ശക്തനായ സൈനിക ഉദ്യോഗസ്ഥനായി കൂടി അസിം മുനീർ മാറിയിരിക്കുകയാണ്.
പുതിയ നിയമനത്തോടെ പാകിസ്താൻ പ്രസിഡൻ്റിന് ലഭിക്കുന്ന നിയമപരമായ പരിരക്ഷയും അസിം മുനീറിന് ലഭിക്കും. പാകിസ്താൻ പ്രസിഡൻ്റിനെപ്പോലെ ഏതെങ്കിലും തരത്തിലുള്ള നിയമപരമായ പ്രോസിക്യൂഷനിൽ നിന്നും ഫീൽഡ് മാർഷലിനും ആജീവനാന്തകാല പരിരക്ഷ ലഭിക്കും. വ്യോമ, നാവിക സേന തലവന്മാർക്കും ഈ പരിരക്ഷ ബാധകമാക്കിയിട്ടുണ്ട്. പുതിയ നിയമഭേദഗതിയോടെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സിന് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് പോസ്റ്റിലേയ്ക്കുള്ള നിയമനത്തിന് നാമനിർദ്ദേശം നടത്താനുള്ള അധികാരവും നൽകിയിട്ടുണ്ടെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സർക്കാരിനായിരുന്നു ഇതിനുള്ള അധികാരം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.