കേരള സർവകലാശാലയിൽ രജിസ്ട്രാർ ഇൻ ചാർജിനെ വീണ്ടും മാറ്റി. ആർ രശ്മിയെ മാറ്റി രജിസ്ട്രാർ തസ്തികയിൽ പ്രൊഫ. സാംസോളമനെ നിയമിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം താൽക്കാലിക വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ അംഗീകരിക്കുകയായിരുന്നു
മുഖ്യമന്ത്രി – ഗവർണർ ധാരണയ്ക്ക് പിന്നാലെ സസ്പെൻഷനിൽ ആയിരുന്ന രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറിനെ സ്ഥലംമാറ്റി കൊളേജിലേക്ക് വീണ്ടും നിയമിച്ചിരുന്നു.. ഇതിന് പിന്നാലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് രജിസ്ട്രാർ ഇൻ ചാർജിനെയും മാറ്റിയത്. നിലവിലെ രജിസ്ട്രാർ ഇൻ ചാർജ് ആർ. രശ്മിയെ മാറ്റി കാര്യവട്ടം ക്യാമ്പസിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. സാം സോളമനെ പുതിയ രജിസ്ട്രാർ ഇൻ ചാർജാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിലവിലെ ഇൻ ചാർജ് ആർ. രശ്മിയെ മാറ്റണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വിസി വഴങ്ങുകയായിരുന്നു.
സർക്കാരും ഗവർണറും തമ്മിലുള്ള സമവായത്തിന് ശേഷം നടന്ന ആദ്യ യോഗമായിരുന്നു ഇന്നത്തേത്. രജിസ്ട്രാർ തസ്തികയിലേക്ക് സ്ഥിര നിയമനം നടക്കുന്നത് വരെയാകും സാം സോളമന്റെ കാലാവധി. ഡോ.മിനി കാപ്പനും, ആർ. രശ്മിയ്ക്കും പിന്നാലെ മൂന്നാമത്തെ രജിസ്ട്രാർ ഇൻ ചാർജാണ് ഡോ. സാം സോളമൻ.പൂർണ അഡീഷണൽ ചുമതലയാണ് ഡോ. സാം സോളമന് നൽകുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.