Monday, 29 December 2025

ബേപ്പൂരിൻ്റെ ഓളപ്പരപ്പിൽ ആവേശം വിതറി ഡിങ്കി ബോട്ടുകൾ; മത്സരത്തിൽ ടി. സിദ്ദിഖും അബ്ദുൾ ഗഫൂറും ജേതാക്കൾ

SHARE




കോഴിക്കോട് ബേപ്പൂരിൻ്റെ ഓളപ്പരപ്പിൽ കുതിച്ച്‌ ഡിങ്കി ബോട്ടുകൾ. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് രണ്ടാം ദിനത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഡിങ്കി ബോട്ടുകൾ കരയിലും കടലിലും ആവേശം തീർത്തത്. ബ്രേക്ക് വാട്ടറിൽ നടന്ന ഡിങ്കി ബോട്ട് റെയ്സ് മത്സരത്തിൽ രണ്ട് പേര് വീതമുള്ള 24 പ്രാദേശിക ടീമുകൾ പങ്കെടുത്തു. 300 മീറ്റർ ട്രാക്കിലായിരുന്നു മത്സരം. അവസാന റൗണ്ടിൽ എട്ട് പേരടങ്ങുന്ന നാല് ബോട്ടുകളാണ് ഫൈനലിൽ പ്രവേശിച്ചത്.ഡിങ്കി ബോട്ട് റെയ്സ് മത്സരത്തിൽ ടി സിദ്ദിഖ്, അബ്ദുൾ ഗഫൂർ എന്നിവരുടെ ടീം ഒന്നാമതെത്തി. ജസീർ, ഇർഫാൻ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ഷംസു, റഹീം എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് പതിനായിരം രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് മൂവ്വായിരം രൂപയുമാണ് സമ്മാന തുക. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സമാപന ചടങ്ങിൽ ക്യാഷ് അവാർഡ് നൽകും.
 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.