Saturday, 13 December 2025

പാക് വിരുദ്ധത; രൺവീർ സിംഗിൻ്റെ ‘ധുരന്ധർ’ ആറ് ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു

SHARE

 


മുംബൈ: രൺവീർ സിംഗ് നായകനായ പുതിയ സ്പൈ ത്രില്ലർ ചിത്രം 'ധുരന്ധർ' ഇന്ത്യയിൽ വൻ വിജയം നേടിയിരിക്കുകയാണ്. എന്നാൽ, ആറ് ​ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്. പാകിസ്ഥാൻ വിരുദ്ധ സന്ദേശങ്ങൾ നൽകുന്നതിനെതിരെ അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. അതിർത്തി കടന്നുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ സിനിമകൾ ഗൾഫ് മേഖലയിൽ നേരിടുന്ന കടുത്ത പരിശോധനകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സമ്പൂർണ്ണ നിരോധനം വീണ്ടും വഴി തുറന്നിരിക്കുകയാണ്.

പാകിസ്ഥാൻ വിരുദ്ധ സിനിമയായി ഇതിനെ ചിത്രീകരിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു. ടീം ഒരു ശ്രമം നടത്തിയെങ്കിലും ഒരു രാജ്യവും ചിത്രത്തിൻ്റെ പ്രമേയം അംഗീകരിച്ചില്ല. അതുകൊണ്ടാണ് 'ധുരന്ധർ' ഒരു ഗൾഫ് പ്രദേശത്തും റിലീസ് ചെയ്യാത്തതെന്നാണ് സിനിമയുടെ അണിയറപ്രവർ‌ത്തകർ മാധ്യമങ്ങളോട് പറഞ്ഞത്.

ഇത് ആദ്യമായല്ല അതിർത്തി സംഘർഷങ്ങളും ദേശീയതയും പ്രമേയമാക്കിയ ചിത്രങ്ങൾ ഗൾഫ് രാജ്യങ്ങളിൽ സെൻസർഷിപ്പ് വെല്ലുവിളികൾ നേരിടുന്നത് . ‘ഫൈറ്റർ’, ‘ആർട്ടിക്കിൾ 370’, ‘ടൈഗർ 3’ തുടങ്ങിയ നിരവധി ചിത്രങ്ങൾക്കും സമാനമായ വിലക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. യുഎഇയിൽ ആദ്യം റിലീസ് ചെയ്ത 'ഫൈറ്റർ' പോലും ഒരു ദിവസത്തിനുള്ളിൽ പിൻവലിക്കുകയും പുതുക്കിയ കട്ട് നിരസിക്കുകയും ചെയ്തിരുന്നു.


ഗൾഫ് തിരിച്ചടികൾക്കിടയിലും, 'ധുരന്ധർ' ആഭ്യന്തര വിപണിയിൽ മികച്ച പ്രകടനം തുടരുകയാണ്. ഒരു ആഴ്ചയ്ക്കുള്ളിൽ ചിത്രം ഇന്ത്യയിൽ 200 കോടി രൂപയുടെ നെറ്റ് മാർക്ക് മറികടന്നു. ഗൾഫ് മാർക്കറ്റ് ഒഴികെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം ചിത്രം 44.5 കോടി രൂപ നേടി.

സംവിധായകൻ ആദിത്യ ധർ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രമാണിത്. 2019-ലെ ഹിറ്റ് ചിത്രമായ 'ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്' ശേഷം അദ്ദേഹത്തിൻ്റെ ആദ്യ ചിത്രമാണിത്. പാകിസ്ഥാനിലെ 'ഓപ്പറേഷൻ ലിയാരി'യുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നിന്നും ഇന്ത്യൻ ഇൻ്റലിജൻസിൻ്റെ രഹസ്യ റോ ദൗത്യങ്ങളിൽ നിന്നുമാണ് കഥ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. രൺവീർ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം, ശക്തമായ വാമൊഴിയും യഥാർത്ഥ പശ്ചാത്തലവും കൊണ്ട് ഊർജ്ജസ്വലമായി, ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.