ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ഒരു വസ്ത്ര ഫാക്ടറിക്കുള്ളിൽവെച്ച് വെടിയേറ്റാണ് 40കാരനായ ബജേന്ദ്ര ബിശ്വാസ് എന്നയാൾ കൊല്ലപ്പെട്ടത്. എന്നാൽ സഹപ്രവർത്തകൻ അബദ്ധത്തിൽ വെടിവെച്ചതിനെ തുടർന്നാണ് ബിശ്വാസ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മൈമെൻസിംഗിലെ ഭാലുക ഉപാസിലയിലെ മെഹ്‌റബാരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുൽത്താന സ്വെറ്റേഴ്‌സ് ലിമിറ്റഡിലാണ് സംഭവം നടന്നത്.
ഫാക്ടറിയിലെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട അൻസാർ അംഗമാണ് കൊല്ലപ്പെട്ട ബജേന്ദ്ര ബിശ്വാസ്. സിൽഹെറ്റ് സദറിലെ കദിർപൂർ ഗ്രാമത്തിൽ നിന്നുള്ള പോബിത്ര ബിശ്വാസിന്റെ മകനാണ് ബജേന്ദ്ര. ബജേന്ദ്രയെ വെടിവെച്ച മറ്റൊരു അൻസാർ അംഗമായ നൊമാൻ മിയ (22) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിൽ ഫാക്ടറികൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങള്‍, തിരഞ്ഞെടുപ്പു ജോലികൾ എന്നിവയ്ക്കായി സുരക്ഷ ഒരുക്കുന്നതിന് അൻസാർ (ബംഗ്ലാദേശ് അൻസാർ ആൻഡ് വില്ലേജ് ഡിഫൻസ് പാർട്ടി) ഉദ്യോഗസ്ഥരെയാണ് സാധാരണയായി വിന്യസിക്കുന്നത്. പ്രശ്‌നസാധ്യത കൂടുതലുള്ള ഇടങ്ങളിൽ സുരക്ഷയ്ക്കായി നിയോഗിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് തോക്കുകൾ നൽകാറുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.