കൊച്ചി: ദേശീയ ഹൈവേകളില്‍ ടെലികോം അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍എച്ച്എഐ) റിലയന്‍സ് ജിയോയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.
യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ നേരിട്ട് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി ദേശീയപാത യാത്രയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പങ്കാളിത്തം.
റോഡരികിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് വേണ്ടി ഇനി കണ്ണോടിക്കേണ്ടതില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് നിങ്ങള്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പുകള്‍ എത്തും. എസ്എംഎസ്, വാട്ട്‌സ്ആപ്പ് ഹൈ-പ്രയോറിറ്റി കോളുകള്‍ എന്നിവ വഴിയാണ് ഈ സുരക്ഷാ സന്ദേശങ്ങള്‍ യാത്രക്കാരിലേക്ക് എത്തുക. ഈ സംവിധാനം എന്‍എച്ച്എഐ-യുടെ 'രാജ്മാര്‍ഗ് യാത്ര' മൊബൈല്‍ ആപ്ലിക്കേഷനുമായും 1033 എന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുമായും ഘട്ടം ഘട്ടമായി സംയോജിപ്പിക്കും. ഇത് ഒരു ഒറ്റപ്പെട്ട സംവിധാനമായി പ്രവര്‍ത്തിക്കാതെ, നിലവിലുള്ള സുരക്ഷാ ശൃംഖലയുടെ ഭാഗമാകും. ഡ്രൈവര്‍മാര്‍ക്ക് അപകടസാധ്യതകള്‍ മുന്‍കൂട്ടി അറിയാനും വേഗത ക്രമീകരിക്കാനും കൂടുതല്‍ ജാഗ്രത പാലിക്കാനും ഇത് അവസരം നല്‍കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.