Wednesday, 24 December 2025

നദികളോ തടാകങ്ങളോ ഇല്ല; എന്നിട്ടും യുഎഇയിൽ ജനലക്ഷങ്ങൾക്ക് വെള്ളം ലഭിക്കുന്നുണ്ട്, ഇതാണ് വഴികൾ

SHARE


 
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ജീവിതശൈലിക്കും സാമ്പത്തിക കരുത്തിന്റെയും പ്രതീതിയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. എന്നാൽ ഈ വലിയ നേട്ടങ്ങൾക്കിടയിലും യുഎഇ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ശുദ്ധജലക്ഷാമം. അറേബ്യൻ ഉപദ്വീപിലെ വരണ്ട മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്ത് സ്ഥിരമായി ഒഴുകുന്ന നദികളോ പ്രകൃതിദത്ത തടാകങ്ങളോ ഇല്ല. എങ്കിലും യുഎഇയിൽ ജലം ലഭിക്കുന്ന ചില സ്രോതസ്സുകൾ ഇവയാണ്.

ഹജര്‍ പര്‍വത നിരയിൽ നിന്നുള്ള മഴവെള്ളത്തെയാണ് യുഎഇ പ്രധാനമായും ആശ്രയിക്കുന്നത്. ഇത് അരുവികളിലും മലയിടുക്കുകളിലും ജലമെത്തിക്കുന്നു. ഒരുകാലത്ത് യുഎഇയിലെ പ്രകൃതിദത്ത സ്രോതസ്സുകൾ എല്ലാ ജല ആവശ്യങ്ങളും നിറവേറ്റിയിരുന്നു. എങ്കിലും ഇന്ന് സമുദ്രജല ശുദ്ധീകരണത്തിലൂടെയാണ് ഭൂരിഭാഗം ജലലഭ്യതയും ഉറപ്പാക്കുന്നത്. എന്നാൽ വർധിച്ചുവരുന്ന നഗരവൽക്കരണം, ജനസംഖ്യാ വർദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, ഭൂഗർഭജലത്തിന്റെ അമിതമായ ചൂഷണം എന്നിവ യുഎഇയിൽ ജലലഭ്യതയ്ക്ക് തിരിച്ചടിയാണ്.

സമുദ്ര ജലത്തിന്റെ ശുദ്ധീകരണം

2015-ലെ സ്റ്റേറ്റ് ഓഫ് എനർജി റിപ്പോർട്ട് പ്രകാരം, യുഎഇയുടെ ജലാവശ്യത്തിന്റെ 42 ശതമാനവും സമുദ്രജല ശുദ്ധീകരണത്തിലൂടെയാണ് ലഭ്യമാകുന്നത്. ഇതിനായി 70-ഓളം പ്രധാന പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ മൊത്തം ശുദ്ധീകരിച്ച സമുദ്രജല ഉത്പാദനത്തിന്റെ 14 ശതമാനം സംഭാവന ചെയ്യുന്നതും യുഎഇയാണ്. സമുദ്രജല ഉത്പാദന രം​ഗത്ത് ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരിലൊന്ന് യുഎഇയാണെന്നതും മറ്റൊരു വസ്തുതയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.