Wednesday, 24 December 2025

ഉന്നാവോ അതിജീവിതയുടെ അമ്മയ്ക്ക് മർദ്ദനം, പ്രതിഷേധിക്കുന്നതിൽ നിന്ന് വിലക്ക്; ഡൽഹിയിൽ നാടകീയ രംഗങ്ങൾ

SHARE


 
ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സേംഗറിന് ജാമ്യം നല്‍കിയതിന് പിന്നാലെ രാജ്യ തലസ്ഥാനം നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ മാതാവിനെ അര്‍ദ്ധസൈനിക വിഭാഗം കൈയേറ്റം ചെയ്തതായി ആരോപണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സിങ് സെൻഗറിൻ്റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാവ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് അര്‍ധസൈനിക വിഭാഗം അതിജീവിതയുടെ മാതാവിനെ വിലക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കൂടാതെ മാതാവിനോട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ചാടാന്‍ നിര്‍ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം അതിജീവിതയും അമ്മയും അഭിഭാഷകരുമടക്കമുള്ളവര്‍ ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ അതിജീവിതയും മാതാവും മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചിരുന്നെങ്കിലും സിആര്‍പിഎഫ് ഇവരെ തിരിച്ചെത്തിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും വിലക്കുകയായിരുന്നു. പ്രതിഷേധിക്കാനുള്ള അനുവാദമില്ലെന്നും അതിനാല്‍ ഇവരെ തിരികെ വീട്ടില്‍ എത്തിക്കുന്നു എന്നായിരുന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഓടിക്കൊണ്ടിരുന്ന ബസിനകത്ത് വച്ച് അതിജീവിതയുടെ മാതാവിനെ സിആര്‍പിഎഫ് ഉദ്യോസ്ഥര്‍ മര്‍ദിച്ചിരുന്നതായും ബസിനുള്ളില്‍ വനിതാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.