തിരൂർ: യുഎഇയിൽനിന്ന് നാട്ടിൽ വോട്ടുചെയ്യാനെത്തിയ ഭർത്താവിൻ്റെ ലഗ്ഗേജ് പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യയുടെ പോസ്റ്റർ പതിച്ചത് കൗതുകമായി. യുഎഇയിൽ പച്ചക്കറിക്കട നടത്തുന്ന ഇസ്ഹാഖാണ് ഭാര്യയുടെ പോസ്റ്ററൊട്ടിച്ച പെട്ടിയുമായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ചെറിയമുണ്ടം പഞ്ചായത്തിലെ 17-ാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയാണ് ഇസ്ഹാഖിന്റെ ഭാര്യ പറമ്പത്ത് ഖമറുന്നിസ.
ഇസ്ഹാഖിന്റെ ആതവനാട്ടുള്ള സുഹൃത്ത് ഖമറുന്നിസയുടെ പോസ്റ്റർ യുഎഇയിലുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇസ്ഹാഖ് നാട്ടിൽ വോട്ടുചെയ്യാനായി വരുന്നതറിഞ്ഞ യുഎഇയിലെ സുഹൃത്തുക്കൾ അദ്ദേഹം അറിയാതെ തന്നെ ലഗ്ഗേജ് പെട്ടിയിൽ ഈ പോസ്റ്റർ പതിക്കുകയായിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇസ്ഹാഖ് ഈ കാഴ്ച കാണുന്നത്. അങ്ങനെ ഭാര്യയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിച്ച പെട്ടിയുമായിട്ടാണ് ഇസ്ഹാഖ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് പുറത്തുവന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.