Monday, 15 December 2025

ഇതാണ് രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പർപ്ലേറ്റ്; സ്വന്തമാക്കിയത് ആഡംബര കാറിന്റെ പണം നൽകി, അതിനൊരു കാരണമുണ്ട്

SHARE
 

വണ്ടികളെപ്പോലെത്തന്നെ അതിന്റെ നമ്പർ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാനായി ലക്ഷങ്ങൾ പൊടിക്കുന്നവരും ഏറെയാണ്. അത്തരമൊരു നമ്പർ പ്ലേറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകമാനം ചർച്ചയാകുന്നത്.HR88B8888 എന്നതാണ് വണ്ടിയുടെ നമ്പർ. രാജ്യത്തെ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ടാണ് ഈ നമ്പർ പ്ലേറ്റ് ഹരിയാന സർക്കാർ ലേലത്തിൽ വിറ്റത്. ഈ നമ്പർ സ്വന്തമാക്കാൻ വിഐപികൾ മത്സരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒടുവിൽ ആഡംബര കാറിന്റെ പണം നൽകിയാണ് ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്.

എന്തുകൊണ്ട് രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ്?

1.17 കോടിയാണ് നമ്പർ പ്ലേറ്റിനായി വാഹന ഉടമയ്ക്ക് നൽകേണ്ടി വന്നത്. ലേലം മണിക്കൂറുകൾ നീണ്ടു. HR88B8888 എന്ന നമ്പരിന് സംഖ്യാ ശാസ്ത്രപരമോ ജ്യോതിഷപരമായോ എന്തെങ്കിലും പ്രത്യേകതയുണ്ടോയെന്നാണ് വിവരമറിഞ്ഞ് ഏവരും ചോദിക്കുന്നത്. ചിലർക്ക് ഫാൻസി നമ്പരിനോട് ഏറെ പ്രിയമാണ്.

HR88B8888 എന്ന നമ്പരുകൾക്കിടയിൽ B എന്ന അക്ഷരം മാത്രമേ വരുന്നുള്ളൂ. ബാക്കിയെല്ലാം 8 ആണ്. ഒറ്റനോട്ടത്തിൽ കാണുമ്പോൾ B എന്ന അക്ഷരം 8 പോലെ തോന്നും. അതായത് ഹരിയാനയുടെ കോഡ് ആയ HRന് ശേഷമുള്ള എല്ലാ അക്ഷരങ്ങളും 8 ആയി തോന്നുന്നുവെന്നതാണ് ഒരു പ്രത്യേകത.

സംസ്ഥാന കോഡിന് (HR) ശേഷം വരുന്ന 88 എന്നത് നിർദ്ദിഷ്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (RTO) കോഡാണ്. B എന്ന അക്ഷരം B RTO നൽകുന്ന പരമ്പരയെ പ്രതിനിധീകരിക്കുന്നു, 8888 എന്നത് സവിശേഷമായ നാലക്ക രജിസ്‌ട്രേഷൻ നമ്പറാണ്

സംഖ്യാശാസ്ത്രത്തിൽ 88 എന്ന സംഖ്യ ഏറെ പ്രത്യേകത നിറഞ്ഞതായി കണക്കാക്കുന്നു. കാരണം ഇത് സമ്പത്തും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല ആത്മീയതലത്തിലും ഇത് ബന്ധപ്പെട്ടിരിക്കുന്നു. 88 എന്നത് കർമത്തെ എടുത്തുകാണിക്കുന്നു. ജീവിതത്തിലെ സന്തുലിതാവസ്ഥ പ്രധാനമാണെന്നും നമ്മൾ മറ്റുള്ളവർക്ക് നൽകുന്നത് പലപ്പോഴും നമ്മിലേക്ക് തിരികെ വരുമെന്നും ഇത് ആളുകളെ ഓർമ്മിപ്പിക്കുന്നു.

നമ്പർ പ്ലേറ്റ് ലേലം എങ്ങനെ?

ഹരിയാനയിൽ എല്ലാ ആഴ്ചയും വിഐപി അല്ലെങ്കിൽ ഫാൻസി നമ്പർ പ്ലേറ്റുകൾക്കായുള്ള ലേലം നടക്കുന്നു. ഔദ്യോഗിക പോർട്ടലായ fancy.parivahan.gov.in. വഴിയാണ് ലേലം. വെള്ളിയാഴ്ചകളിൽ വൈകുന്നേരം അഞ്ച് മണിക്കാണ് ആരംഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ലേലം അവസാനിക്കും. സാധാരണയായി ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.